ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് രാജ്യത്തെ ആകെ യുവജനങ്ങളെ അപഹസിക്കുന്നതാണെന്ന് എ.എ. റഹീം എംപി. വെറും തുച്ഛമായ പ്രതിഫലം നല്‍കി രാജ്യത്തെ യുവജന വിഭവ ശേഷിയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പണിയ്ക്കായി ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് ഇന്റ്റേണ്‍ഷിപ്പ് പദ്ധതി.സ്ഥിരതയുള്ള തൊഴിലും മെച്ചപ്പെട്ട വേതനവുമാണ് രാജ്യത്തെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നത്.
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 78.5 ലക്ഷം തൊഴിലവസരങ്ങളാണ് 2030 നകം കാര്‍ഷിക ഇതര മേഖലയില്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടേണ്ടതായി വരിക.ഇതിന് പുറമെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വികസിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്കയും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ ബജറ്റില്‍ ഇവയെല്ലാം പൂര്‍ണമായി അവഗണിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് വാരിക്കോരി കൊടുക്കുമ്പോള്‍, അവരില്‍നിന്ന് തൊഴിലാളികള്‍ക്കും യുവജനങ്ങള്‍ക്കും ഗുണകരമായ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കൂടി കേന്ദ്രസര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു. കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങളെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.വിലക്കയറ്റവും ഉയര്‍ന്ന ജീവിതചിലവ് സൃഷ്ടിക്കുന്ന കടവും ജനങ്ങളെ വേട്ടയാടുന്നു. രാജ്യത്തിന്റെ പൊതുവികാരം തിരിച്ചറിയാതെ സഖ്യകക്ഷികള്‍ക്ക് മാത്രം വാരിക്കോരി കൊടുക്കുന്ന ബജറ്റ് ഇന്ത്യയുടെ വികസന സങ്കല്‍പങ്ങള്‍ക്ക് പോലും എതിരാണ്.തുലാസിലാടുന്ന സ്വന്ത ഭരണം നിലനിര്‍ത്താനുള്ള ഒരു സര്‍ക്കസ് മാത്രമാണ് ഈ ബഡ്ജറ്റെന്നും എംപി പറഞ്ഞു.