കുടുംബം പുലര്‍ത്താനായി രാത്രികാലങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാര്‍ത്ഥിക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ ട്രാവല്‍ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്. ജില്ലാ ലേബര്‍ ഓഫീസര്‍, തൈക്കാട് പ്രവര്‍ത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവന്‍സ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 10 മുതല്‍ മേയ് 2 വരെയാണ് പരാതിക്കാരനായ ഒറ്റശേഖരമംഗലം സ്വദേശി എ.എസ്. അഭിജിത് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാര്‍ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവല്‍സില്‍ ജോലി ചെയ്തിരുന്നത് . വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പരാതിക്കാന്‍. അച്ഛന്‍ മരിച്ചു. അമ്മയും ഒരു സഹോദരിയും അഭിജിത്തിനുണ്ട്. 14400 രൂപയാണ് അഭിജിത്തിന് കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയില്‍ ഇറങ്ങികയറിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 5 ന് കേസ് പരിഗണിക്കും.