മൈസൂരിൽ എത്തുന്ന ആളുകൾ ഏറ്റവും കൂടുതൽ പോകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതെന്ന് ചോദിച്ചാൽ ഒരുപക്ഷേ മൈസൂർ കൊട്ടാരവും വൃന്ദാവൻ ഗാർഡിനും ഒക്കെ ആയിരിക്കും എല്ലാവരും പറയുന്നത് എന്നാൽ അതിനുമപ്പുറം മനോഹരമായി ഒരു തടാകം ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഫൗണ്ടൻ തടാകം എന്നറിയപ്പെടുന്ന കരഞ്ചി തടാകം ആണ് ഇത് വളരെ പ്രശസ്തമായ ഒരു പിക്നിക് സ്പോട്ട് ആണ് ഇത്. നിരവധി വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്
മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് നമുക്ക് സ്വന്തമായി ഭക്ഷണം പായ്ക്ക് ചെയ്തു കൊണ്ടുവന്ന കഴിക്കുവാനുള്ള അനുവാദം ഇവിടെയുണ്ട് അതോടൊപ്പം തന്നെ കോഫി ഷോപ്പും ഇവിടെ കാണാൻ സാധിക്കും വ്യത്യസ്തയിനം പക്ഷികളെയും ഇവിടെ കാണാൻ സാധിക്കും രാജ്യത്തെ ഏറ്റവും വലിയ പക്ഷിപ്പുര എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് ഇതിന്റെ സജ്ജീകരണ ചെലവ് ഏകദേശം 3.8 ദശലക്ഷം ആയിരുന്നു എന്നാണ് പറയപ്പെടുന്നത് 20 മീറ്റർ നീളവും 50 മീറ്റർ വീതിയും 60 മീറ്റർ ഉയരവും ആണ് ഈ ഒരു തടാകത്തിന് ഉള്ളത് 2 ജലാശയങ്ങൾ ഉള്ള ഒരു മനോഹരമായ വെള്ളച്ചാട്ടവും ഈ തടാകത്തിന് സൗന്ദര്യം പകരുന്നു.
45ൽ അധികം ചിത്രശലഭങ്ങളാണ് ഇവിടെ ചിറകടിച്ച് പറക്കുന്നത് ഇവിടെയുള്ള മറ്റൊരു പ്രത്യേകത ബട്ടർഫ്ലൈ പാർക്ക് ആണ് പൂമ്പാറ്റകളെ നിലനിർത്തുവാൻ സഹായിക്കുന്ന അമൃതും സസ്യങ്ങളും ഒക്കെ ഈ പാർക്കിൽ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ ബട്ടർഫ്ലൈ പാർക്കിൽ നിന്നും പൂമ്പാറ്റകൾ മറ്റെവിടേയ്ക്കും പോകില്ല ദക്ഷിണേന്ത്യയുടെ പ്രകൃതി പരിസ്ഥിതി എങ്ങനെ പരിപാലിക്കാം എന്നുള്ള വിവരങ്ങൾ കൂടി ഈ തടാകത്തിൽ നിന്നും ലഭിക്കുന്നുണ്ട് ദേശീയ ചരിത്രത്തിൽ ഒരു വലിയ സ്ഥാനം തന്നെയാണ് ഈ തടാകത്തിന് ഉള്ളത്
മൈസൂരിലെ മൃഗശാലയുടെ ഭാഗമായ ഈ ഒരു തടാകം ഇപ്പോൾ അതോറിറ്റിയുടെ നിയന്ത്രണത്തിൽ തന്നെയാണ് 90 ഹെക്ടർ ആണ് ഇത് സ്ഥിതി ചെയ്യുന്നത് പ്രതിദിന ഏകദേശം അമ്പതിനായിരം രൂപയാണ് ഈ ഒരു തടാകത്തിൽ നിന്നും വരുമാനം ലഭിക്കുന്നത് പച്ചപ്പും സമൃദ്ധമായ ജന്തുജാലവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ തടാകം ഒരു മികച്ച ടൂറിസ്റ്റ് കേന്ദ്രം തന്നെയാണ് മൈസൂർ രാജാവ് നഗരവാസികൾക്ക് വേണ്ടി നിർമ്മിച്ചതാണ് ഇതെന്നാണ് പറയപ്പെടുന്നത് ഇവിടെയുള്ള ജന്തുജാലങ്ങൾ നിരവധിയാണ് ഏകദേശം 147 അധികം സ്പീഷസുകളെ ഇവിടെ കാണാൻ സാധിക്കും
മനോഹരമായ പ്രകൃതിദൃശ്യങ്ങൾ തന്നെയാണ് ഈ തടാകത്തിന് മാറ്റുന്നത് അതോടൊപ്പം തന്നെ കുട്ടികൾക്കായി പ്രത്യേക കിഡ്സ് കോർണർ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് വെള്ളച്ചാട്ടം ബട്ടർഫ്ലൈ പാർക്ക് മ്യൂസിയം എന്നിവയൊക്കെ ഇവിടെ കാണാൻ സാധിക്കും അതോടൊപ്പം അഭിമുഖമായി ഒരു പക്ഷി നിരീക്ഷണ ഗോപുരവും കാണാം പാർക്കിന്റെ പകുതിയുടെ താഴെയായി ബോട്ടിംഗ് സൗകര്യം ഉണ്ട് തുഴയാനാ ആവശ്യമുള്ള പെടൽ ബോട്ടുകൾ മുതൽ ഇവിടെ ലഭിക്കും കുറ്റിച്ചെടികൾ നിറഞ്ഞ ദിലീപുകൾ ചുറ്റി കറങ്ങാൻ ഈ ബോട്ട് സഹായിക്കും വോട്ടിംഗ് പോയിന്റിനും വലിയ ഫീസ് ഒന്നും ഈടാക്കുന്നില്ല രാവിലെ 8 30 മുതൽ വൈകുന്നേരം 5 30 വരെയുള്ള സമയങ്ങളിൽ ആണ് ഈയൊരു തടാകത്തിൽ എത്താൻ സാധിക്കുന്നത് ചൊവ്വാഴ്ച ദിവസം അവധിയായിരിക്കും.