Kerala

നിപ ആശങ്ക ഒഴിയുന്നു; 17 പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവ്

തി​രു​വ​ന​ന്ത​പു​രം: നി​പ സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ല​പ്പു​റ​ത്തെ നി​പ വൈ​റ​സ് രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ക്വാ​റ​ന്‍റീ​നി​ൽ ഉ​ള്ള​വ​ർ 21 ദി​വ​സം തു​ട​ര​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

460 പേ​ർ ഇ​തു​വ​രെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 54 പേ​രെ കൂ​ടി പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ഓ​ൺ​ലൈ​ൻ ക്ലാ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരും. പാ​ണ്ടി​ക്കാ​ട് 6239 വീ​ടു​ക​ളി​ലും ആ​ന​ക്ക​യ​ത്ത് 4869 വീ​ടു​ക​ളി​ലും പ​നി സ​ർ​വേ ന​ട​ത്തി. ഇ​തു​വ​രെ ആ​കെ 15055 വീ​ടു​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നിപയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയ രണ്ട് പേർക്കെതിരെ കേസെടുത്തു. സമ്പർക്കപട്ടികയിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിർത്തികളില്‍ തമിഴ്നാട് പരിശോധന കർശനക്കി. ഇത് തെറ്റായ സമീപനമാണെന്നും തമിഴ്നാടുമായി ആശയവിനിനയം നടത്തിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൂനൈയില്‍ നിന്നുള്ള മൊബൈല്‍ ലാബ് പ്രവർത്തനം ആരംഭിച്ചു. അടുത്ത ദിവസം ലാബിന്റെ പ്രവർത്തനം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

കേന്ദ്രസംഘം ഇന്ന് വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച്‌ തുടങ്ങി.ഭോപാലില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് സംഘം അടുത്ത ദിവസം ജില്ലയില്‍ എത്തും. നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ രണ്ട് പേർക്ക് എതിരെ പോലീസ് കേസ് എടുത്തു.