ഒരു ബന്ധത്തില്‍ ലൈംഗികതയ്ക്ക് പ്രധാന്യമുണ്ടോ? ഇതിന് പൊതുവായ ഒരു ഉത്തരമില്ല. എല്ലാവരും വ്യത്യസ്തരാണ്, ചിലര്‍ക്ക് പ്രധാനപ്പെട്ടത് മറ്റുള്ളവര്‍ക്ക് പ്രധാനമായിരിക്കില്ല. ഇത് നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍, ശാരീരിക ആഗ്രഹങ്ങള്‍, നിങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
സെക്സ് ആവശ്യമില്ല
പല ആളുകളും തങ്ങളുടെ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ സന്തോഷകരവും സംതൃപ്തവും ആരോഗ്യകരവുമായ പ്രണയബന്ധങ്ങള്‍ മുന്നോട്ട് കെണ്ടുപോകുന്നുണ്ട്. ആളുകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്തതിന്, അല്ലെങ്കില്‍ ചെയ്യാത്തതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ ചിലതാണ്;
- താല്‍പ്പര്യമില്ലായ്മ
- വിട്ടുമാറാത്ത വേദന
- ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കൂടുതല്‍ സമയം ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുക
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമില്ല എന്ന് കരുതി ബന്ധം അനാരോഗ്യകരമാകുമെന്ന് ഇതിനര്‍ത്ഥമില്ല. നിങ്ങളുടെ പങ്കാളി നിങ്ങളെ സ്‌നേഹിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല എന്നതിന്റെ സൂചനയല്ല ഇത്! ആരോഗ്യകരമായ ബന്ധത്തിന് ലൈംഗികത ആവശ്യമില്ല.
ചിലര്‍ക്ക് ലൈംഗികത പ്രധാനമാണ്
ചിലരെ സംബന്ധിച്ചിടത്തോളം, പ്രണയബന്ധങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ലൈംഗികത. പലരും തങ്ങളുടെ പ്രണയ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. ലൈംഗികതയോട് നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത സമീപനങ്ങളാണുളളത്. എന്നാല്‍ ഒരു സമീപനവും തെറ്റല്ല.
ലൈംഗികത നിങ്ങളുടെ ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമാകാന്‍ നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന്:
- നിങ്ങളുടെ പങ്കാളിയുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരമായിരിക്കാം ഇത്.
- നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള അവസരമായിരിക്കാം ഇത്.
- നിങ്ങള്‍ പലപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നിയേക്കാം.
- നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നുണ്ടാകാം.
കൂടാതെ സ്ഥിരമായ ലൈംഗികത കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്;
സെക്സ് ആനന്ദത്തിന് പുറത്ത് ധാരാളം നേട്ടങ്ങള്‍ നല്‍കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ തലച്ചോറിനും ശരീരത്തിനും ബന്ധത്തിനും നല്ലതായിരിക്കുന്നതിന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വൈകാരികപരമായ ഗുണങ്ങള്‍
സെക്സിന് വിവിധ വൈകാരിക ഗുണങ്ങളുണ്ട്, അവയില്‍ ചിലതാണ്:
- നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നു
- നിങ്ങളുടെ ശരീരവുമായി സന്തോഷകരമായ രീതിയില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും.
- നിങ്ങളുടെ പങ്കാളിയുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും, ഒപ്പം അവരോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗവുമാകാം.
- സമ്മര്‍ദ്ദം ഒഴിവാക്കാം
- പങ്കാളികള്‍ക്കിടയില്‍ ഒരു ഇന്റിമസി സൃഷ്ടിക്കാന്‍ കഴിയുന്നു
ശാരീരികപരമായ ഗുണങ്ങള്‍
സെക്സ് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് നല്ലതായിരിക്കും. ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു:
- രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു
- ശരീരത്തിന് ലഘുവായ വ്യായാമം ലഭിക്കുന്നു
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
- വൈജ്ഞാനിക പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും
- തലവേദന ശമിപ്പിക്കും
ലൈംഗികതയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളുകള്‍ ശാരീരികമായി രോഗികളാകുമെന്ന് ഇതിനര്‍ത്ഥമില്ല. പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റില്‍ പറയുന്നത്, പതിവ് ലൈംഗിക പ്രവര്‍ത്തനവും മൊത്തത്തിലുള്ള ക്ഷേമവും തമ്മില്‍ ബന്ധമുണ്ടെന്നാണ്. എന്നാല്‍ നിങ്ങളുടെ പങ്കാളിയുമായി അടുപ്പം പുലര്‍ത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം ലൈംഗികതയല്ല. ലൈംഗികത അടുപ്പത്തിന്റെ ഒരു മികച്ച രൂപമാകുമെങ്കിലും, ഒരാളുമായി അടുത്തിടപഴകാനുള്ള ഒരേയൊരു മാര്‍ഗ്ഗമല്ല ഇത്.
ശാരീരിക അടുപ്പത്തില്‍ ചില ലൈംഗികേതര ഛേഷ്ഠകളും ഉണ്ട്;
- മസാജുകള്‍
- ചുംബനം
- ആലിംഗനം
- കൈകള്‍ പിടിക്കുക
ലൈംഗികതയുടെ പ്രാധാന്യം
ഒരു ബന്ധത്തില്‍ സെക്സ് അനിവാര്യമാണെന്ന് ഒരാള്‍ക്ക് തോന്നുന്ന സാഹചര്യത്തില്‍ മറ്റൊരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്ത സാഹചര്യം കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതുപോലെ, ഒരാള്‍ക്ക് ഉയര്‍ന്ന ലിബിഡോ[ ലൈംഗിക താല്‍പ്പര്യം] ഉണ്ടെങ്കില്‍ മറ്റേയാള്‍ക്ക് ലിബിഡോ കുറവാണെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, ഇത് കൈകാര്യം ചെയ്യുന്നതിന് കൃത്യമായി ആശയവിനിമയം നടത്തിയാല്‍ മതിയാകും.
കാലക്രമേണ ലൈംഗിക താല്‍പ്പര്യങ്ങളില്‍ ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, നിങ്ങളുടെ ലിബിഡോ കാലക്രമേണ മാറാന്‍ നിരവധി കാര്യങ്ങള്‍ കാരണമാകും.
കുറഞ്ഞ ലിബിഡോയ്ക്കുള്ള ചില കാരണങ്ങള്‍ ഇതാ:
- സമ്മര്‍ദ്ദം
- ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ [വാദപ്രതിവാദങ്ങള്‍, സത്യസന്ധതയില്ലായ്മ, വിശ്വാസമില്ലായ്മ]
- പ്രായം
- ഹോര്‍മോണ്‍ മാറ്റങ്ങള്‍
- മരുന്ന്
ലൈംഗിക ബന്ധത്തിലെ താല്‍പ്പര്യമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറുമായി സംസാരിക്കുക.