Kannur

ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു; പരാതിയുമായി കുടുംബം

കണ്ണൂര്‍: ശസ്ത്രക്രിയക്ക് വിധേയനായ 17 കാരന്‍ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി ഷാജിയുടെ മകന്‍ സൂര്യജിത്ത് ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ടോണ്‍സ്ലേറ്റിസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Latest News