Malappuram

നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി നരണിപ്പുഴയിൽ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ ഷിഹാബി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു. ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി സുബൈർ(40) ഒഴുക്കില്‍ പെട്ടിരുന്നു. നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്.

Latest News