മാനന്തവാടി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ ഒളിവിൽ പോയ ബെന്നിയെ കണ്ണൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്.