World

എത്യോപ്യയിൽ മണ്ണിടിച്ചിൽ: 229 മരണം

ആ​ഡി​സ് അ​ബ​ബ: ഇ​ത്യോ​പ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 229 ​പേ​ർ മ​രി​ച്ചു. കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​​ടെ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി.

തെ​ക്ക​ൻ ഇ​ത്യോ​പ്യ​യി​ലെ കെ​ഞ്ചോ ഷാ​ച്ച ഗോ​സ്ഡി ജി​ല്ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബ​ബ​യി​ൽ​നി​ന്ന് 320 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗോ​ഫ സോ​ണി​ലെ വി​ദൂ​ര മ​ല​യോ​ര മേ​ഖ​ല​യാ​ണി​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണം.

മരിച്ചവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ജീവനോടെ രക്ഷപ്പെടുത്തിയ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗോസ സോണിൻ്റെ ചീഫ് അഡ്മിനിസ്ട്രേറ്റർ ദഗ്മാവി അയേലെ ബിബിസിയോട് പറഞ്ഞു.

കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച രാജ്യത്തിൻ്റെ പ്രദേശങ്ങളിലൊന്നാണ് തെക്കൻ എത്യോപ്യയെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അധികൃതർ പറഞ്ഞു. 2016 മെയ് മാസത്തിലുണ്ടായ മഴ ​ദുരന്തത്തിൽ 50ലധികം പേർ മരിച്ചിരുന്നു.