Food

മധുരം കഴിക്കണം എന്ന് ആഗ്രഹമുണ്ടോ? വളരെ എളുപ്പത്തിൽ ഒരു ബനാന റവ സ്വീറ്റ് റെസിപ്പി | Banana Rava sweet recipe

വൈകുന്നേരം നിങ്ങള്‍ക്ക് എന്തെങ്കിലും മധുരം കഴിക്കണം എന്ന് ആഗ്രഹമുണ്ടോ? എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം ഒരു ബനാന റവ സ്വീറ്റ് റെസിപ്പി. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • നന്നായി പഴുത്ത വാഴപ്പഴം – 2
  • നെയ്യ് – 1 സ്പൂണ്‍
  • റവ – 1/4 കപ്പ്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • തിളപ്പിച്ച പാല്‍ – 1/2 കപ്പ്
  • പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍
  • ഏലക്ക പൊടി – 1/2 ടീസ്പൂണ്‍
  • നെയ്യ് – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം നന്നായി പഴുത്ത 2 ഏത്തപ്പഴം എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് നല്ലതുപോലെ ചൂടാക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് വാഴപ്പഴം കഷ്ണങ്ങള്‍ ചേര്‍ത്ത് സോഫ്റ്റ് ആവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് 1/4 കപ്പ് റവ ചേര്‍ത്ത് തീ കുറച്ച് ചെറുതായി വെച്ച് ഇളക്കിയെടുക്കണം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ ഇളക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക തേങ്ങ ചിരകിയത് ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് തിളപ്പിച്ച പാല്‍ ചേര്‍ത്ത് ഇളക്കാവുന്നതാണ്. ശേഷം പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റി തണുപ്പിച്ചെടുക്കാം. പിന്നീട് ഇത് തണുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി ഒരു പ്ലേറ്റില്‍ വയ്ക്കുക. പിന്നീട് ഒരു പാന്‍ എടുത്ത് അടുപ്പില്‍ വെച്ച് അതില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകള്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വറുത്തെടുക്കാവുന്നതാണ്.