ഇന്നത്തെ കാലത്ത് കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഡയറ്റ് രീതിയാണ് കീറ്റോ. ഈ ഡയറ്റിനെ കുറിച്ച് വ്യക്തതയില്ലാതെയാണ് പലപ്പോഴും ആളുകൾ ഇത് പിന്തുടരുന്നതെന്ന് പറയുകയാണ് എസ് കെ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യനായ ഗ്രീഷ്മ. എസ്. കീറ്റോ ഡയറ്റ് ശരീരത്തിന് നല്ലതെന്നും ഏത് തരം ഡയറ്റ് സ്വീകരിക്കുന്നതിന് മുമ്പും ഒരു ഡയറ്റീഷന്റെ നിർദേശപ്രകാരം ചെയ്യുന്നതാണ് നല്ലതെന്നും പറയുകയാണ് ഗ്രീഷ്മ. നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള ഡയറ്റ് പിന്തുടരാൻ സഹായിക്കുമെന്നും അവർ ഓർമപ്പെടുത്തുന്നു.
ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് ശരീരത്തില്‍ കീറ്റോസിസ് എന്ന ചയാപചയ അവസ്ഥയുണ്ടാക്കും. ഇന്ധനത്തിനായി ശരീരം കാര്‍ബോഹൈഡ്രേറ്റിന് പകരം കൊഴുപ്പ് കത്തിക്കുന്ന അവസ്ഥയാണ് കീറ്റോസിസ്. ഈ സമയം കൊഴുപ്പിനെ കത്തിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന കീറ്റോണുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. ഭക്ഷണത്തിലെ കൊഴുപ്പും ശരീരത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പും കീറ്റോസിസില്‍ ശരീരം ഉപയോഗപ്പെടുത്തും.
മീന്‍, മാംസം, കൊഴുപ്പ് കൂടിയ പാലുത്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, അവോക്കാഡോ, കാര്‍ബോ കുറഞ്ഞ പച്ചക്കറികള്‍ എന്നിവ കീറ്റോ ഡയറ്റില്‍ അടങ്ങിയിരിക്കുന്നു. അതേ സമയം ധാന്യങ്ങള്‍, പഞ്ചസാര, സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊന്നും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നില്ല.
ദോഷങ്ങൾ
1. ശരിക്കും ഈ ഡയറ്റിന്റെ ഒരു പാർശ്വഫലമാണ് ശരീരഭാരം കുറയുക എന്നത്. അല്ലാതെ ഗുണമല്ല.
2. ഈ ഡയറ്റ് പിന്തുടരുന്ന ആൾക്ക് മുറിവുകൾ ഉണ്ടായാൽ അവ ഉണങ്ങുന്നതിന് കൂടുതൽ സമയമെടുക്കും. ഒപ്പം അണുബാധയ്ക്കുള്ള സാധ്യതയേറെയാണ്.
3. കൊളസ്ട്രോൾ അമിതമാകുന്നതു കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത ഏറുന്നു. അത്തരം രോഗങ്ങൾ ഉള്ളവരാണെങ്കിൽ ഈ ഡയറ്റ് ഒരിക്കലും പിന്തുടരുത്.
4. കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ ചർമപ്രശ്നങ്ങളുണ്ടാകുന്നതായി അമേരിക്കയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്
ഡയറ്റിങ് സ്വീകരിക്കാനൊരുങ്ങുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായ മാര്‍ഗമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. കുറച്ച് നാളുകളായി ഈ രീതിക്ക് പ്രചാരമേറുകയാണുണ്ടായത്. മെച്ചപ്പെട്ട രീതിയില്‍ വണ്ണം കുറയുന്നതടക്കം ഈ ഫാസ്റ്റിങ് രീതിക്ക് ഗുണങ്ങളേറെയാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ മാര്‍ഗം സ്വീകരിക്കണമെന്നില്ല. എല്ലാവര്‍ക്കും ഒരേതലത്തിലായിരിക്കില്ല ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്.
കലോറി ഗണ്യമായി കുറയ്ക്കുക മാത്രമല്ല ഈ ഫാസ്റ്റിങ് രീതിയുടെ ലക്ഷ്യം. ആഹാരം കഴിക്കുന്ന സമയക്രമത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണിത്. 16/8, 5:2 എന്നിങ്ങനെ രണ്ടു രീതികളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 16 മണിക്കൂര്‍ നേരത്തേക്ക് ഉപവാസമെടുത്ത ശേഷം എട്ടു മണിക്കൂറിനിടയില്‍ ആഹാരം കഴിക്കുന്ന രീതിയാണ് 16/8 എന്നത്. അഞ്ചു ദിവസം സാധാരണ പോലെ ഭക്ഷണം കഴിച്ച് തുടര്‍ച്ചയായ രണ്ടു ദിവസം കലോറികള്‍ക്ക് നിയന്ത്രണേമര്‍പ്പെടുത്തുന്ന രീതിയാണ് 5:2.
ഇന്റര്‍മിറ്റന്റ് രീതിയുടെ പ്രധാന ഗുണങ്ങള്‍-
- ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല രീതി കൂടിയാണ് ഇന്റര്‍മിറ്റന്റ് രീതി. ഭക്ഷണം കഴിക്കുന്ന സമയം കുറയ്ക്കുക വഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.
- പ്രമേഹം അഭിമുഖീകരിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ഡയറ്റിങ് മാര്‍ഗമാണിത്.
- ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിക്കാന്‍ ഇന്റര്‍മിറ്റന്റ് രീതി സഹായകരമാകും.
- ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ബി.പി, കൊളസ്‌ട്രോള്‍ നില കുറയും.
- തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി.
- പഠനം, ഓര്‍മ തുടങ്ങിയവയ്ക്ക് സഹായകരമാകുന്ന പ്രോട്ടീനെ പ്രോത്സാഹിപ്പിക്കും.
content highlight: side-effects-of-keto-diet