ചില ദിവസങ്ങളില്‍ ഭക്ഷണം ഉണ്ടാക്കല്‍ വളരെ മടുപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. തിരക്കുപിടിച്ച സമയമാണെങ്കിൽ പറയുകയും വേണ്ട. തിരക്കുപിടിച്ച ജീവിതത്തിൽ എളുപ്പത്തിൽ ഒരു എഗ്ഗ് റോൾ തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചപ്പാത്തി
- എത്ര എഗ്ഗ് റോള്‍ വേണോ, അത്രയും മുട്ട
- സവാള- അരിഞ്ഞത്
- ക്യാരറ്റ്- നീളത്തില്‍ അരിഞ്ഞത്
- ക്യാപ്‌സിക്കം-നീളത്തില്‍ അരിഞ്ഞത്
- കുക്കുമ്പര്‍- അരിഞ്ഞത്
- പച്ചമുളക്- വട്ടത്തില്‍ അരിഞ്ഞത്
- മല്ലിയില- അരിഞ്ഞത്
- നാരങ്ങാനീര്
- ഉപ്പ്
- കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചക്കറികളെല്ലാം ഒരു ബൗളില്‍ എടുത്ത് ഉപ്പും നാരങ്ങാനീരും കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മറ്റൊരു ബൗളില്‍ ആവശ്യത്തിന് മുട്ട (എത്ര റോള്‍ വേണമോ അതിനനുസരിച്ച് മുട്ടയും മറ്റ് ചേരുവകളും എടുക്കുക) എടുത്ത് ഉപ്പ് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബീറ്റ് ചെയ്ത മുട്ടയുടെ ഒരു ഭാഗം ഒഴിക്കുക. അതിന് മുകളിലേക്ക് ഒരു ചപ്പാത്തി വെക്കുക. അടിഭാഗം വേവുമ്പോള്‍ ഒന്ന് തിരിച്ചിടുക ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. മുട്ട മുകളില്‍ വരുന്ന വിധം വെച്ച് അതിന്റെ നടുഭാഗത്തായി കുറച്ച് മയോണൈസും ടൊമാറ്റോ കെച്ചപ്പും പുരട്ടുക (ആവശ്യമെങ്കില്‍ മാത്രം). ഇനി മിക്‌സ് ചെയ്ത പച്ചക്കറികള്‍ കൂടി അതില്‍ വെക്കുക. പിന്നീട് റോള്‍ ചെയ്‌തെടുക്കുക. ഹെല്‍ക്കി എഗ്ഗ് റോള്‍ തയ്യാര്‍.