ഫ്രൈഡ് റൈസ്, ചപ്പാത്തി, റൊട്ടി എന്നിവയ്‌ക്കൊപ്പം ചേരുന്ന വളരെ പ്രശസ്തമായ ഒരു സൈഡ് വിഭവമാണ് ചില്ലി ചിക്കൻ.ചെറിയ മധുരവും പുളിയുമുള്ള ഒരു വിഭവമാണിത്. രുചികരമായ ചില്ലി ചിക്കൻ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- എല്ലില്ലാത്ത കോഴിയിറച്ചി 500 ഗ്രാം
- കോൺഫ്ളവർ 2 ടീ സ്‌പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീ സ്‌പൂൺ
- മുളകുപൊടി 1ടീ സ്‌പൂൺ
- മഞ്ഞൾപൊടി 1 / 2 ടീ സ്‌പൂൺ
- കുരുമുളകുപൊടി 1 / 6 സ്‌പൂൺ
- തക്കാളി സോസ് 1 ടീ സ്‌പൂൺ
- സോയാസോസ് 1 / 2 ടീസ്പൂണ്‍ൺ
- ഉപ്പ് ആവശ്യത്തിന്
- ഇഞ്ചി ചെറുതായ് അരിഞ്ഞത് 1 ടീസ്പൂണ്‍
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 ടീസ്പൂണ്‍ൺ
- സബോള 2 എണ്ണം ചതുരത്തിൽ മുറിച്ചത്
- കാപ്‌സിക്കം 2 എണ്ണം ചതുരത്തിൽ മുറിച്ചതു്
- കുരുമുളകുപൊടി 1 / 4 ടീസ്പൂണ്‍ൺ
- തക്കാളി സോസ് 1 ടീസ്പൂണ്‍ൺ
- സോയാസോസ് 1 / 2 ടീസ്പൂണ്‍ൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴി ഇറച്ചി ചെറിയ കഷണങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വരാൻ വെക്കുക. കോൺഫ്ളവർ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ പുരട്ടി ചേർത്ത് ഒരു മണിക്കൂർ നേരം അടച്ചു വയ്ക്കുക. പിന്നീട് ചെറുതീയിൽ ഗോൾഡൻ ബൗൺ നിറമാകുന്നതു വരെ വറുത്ത് എടുക്കുക. അതേ ഫ്രെയ്‌പാനിലേക്കു എണ്ണയോ അല്ലങ്കിൽ വെണ്ണയോ ചേർക്കുക.
അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞതു ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ചതുരത്തിൽ നുറുക്കിയ സബോളയും കാപ്‌സിക്കവും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക. കുരുമുളക് പൊടിയും ഉപ്പും ചേർക്കുക. വറുത്തു വച്ച കോഴി കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. തക്കാളി സോസും സോയാസോസും ചേർത്ത് വഴറ്റി ഒരു മിനിട്ടു നേരം അടച്ചു വെയ്ക്കുക. ആവശ്യനുസരണം വിളമ്പാം