World

ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നറിയാമോ ?

ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്ത്. പുതിയ പട്ടികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്താണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇൻഡക്‌സാണ് പട്ടിക പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

1. ഇന്ത്യ

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പട്ടികയില്‍ 82-ാം സ്ഥാനത്താണ്. ഇന്ത്യ ശക്തമായ പാസ്‌പോര്‍ട്ടുകളുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ സെനഗലിനും തജികിസ്ഥാനുമൊപ്പമാണ്. 58 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്

2. ഒന്നാമത് സിംഗപ്പൂര്‍

സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ആണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്. 195 രാജ്യങ്ങളിലാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. റാങ്കിങ് പട്ടികയില്‍ ഒന്നാമതാണ്.

3. രണ്ടാം സ്ഥാനത്ത്

ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് രണ്ടാമത്. 192 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.

4. മൂന്നാം സ്ഥാനത്ത്

ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ്, ദക്ഷിണകൊറിയ, സ്വീഡന്‍ എന്നിവയാണ് മൂന്നാം സ്ഥാനത്ത്. 191 രാജ്യങ്ങളിലാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.

5. ബ്രിട്ടന്‍

ബ്രിട്ടന്‍, ന്യൂസിലാന്‍ഡ്, നോര്‍വെ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് നാലാം സ്ഥാനത്ത്. 190 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം നല്‍കുന്നത്.

6. പോര്‍ച്ചുഗല്‍

ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് റാങ്കിങ്ങില്‍ അഞ്ചാമത്. 189 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം. 188 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നല്‍കുന്ന ഗ്രീസ്, പോളണ്ട് എന്നിവ പട്ടികയില്‍ ആറാമതാണ്.

7. അമേരിക്ക

കാനഡ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ ഏഴാമതാണ്. 187 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം. അമേരിക്ക റാങ്കിങ്ങില്‍ എട്ടാമതാണ്. 186 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനമുള്ളത്.

8. യുഎഇ

എസ്‌തോണിയ, ലിത്വാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ റാങ്കിങ്ങില്‍ ഒമ്പതാമതാണ്. 185 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം. ഐസ് ലാൻഡ്, ലാത്വിയ, സ്ലോവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് പത്താമത്. 184 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം.