മുഖം വൃത്തിയാക്കാനും ജലാംശം നിലനിര്‍ത്താനും മോയ്‌സ്ചറൈസ് ചെയ്യാനുമെല്ലാം സഹായിക്കുന്ന വിവിധ പ്രക്രിയകള്‍ ഉള്‍പ്പെടുന്ന ഒരു സ്പാ ട്രീറ്റ്‌മെന്റാണ് ഫേഷ്യല്‍. എല്ലാത്തരം ചർമസംരക്ഷണവും ഫേഷ്യലിലൂടെ സാധ്യമാകും. വരണ്ട ചർമം, മുഖക്കുരുവിന് സാധ്യതയുള്ള ചർമം അല്ലെങ്കില്‍ സെന്‍സിറ്റീവ് ചർമം എന്നിവയ്ക്ക് പ്രത്യേക തരം ഫേഷ്യലുകളാണ് ചെയ്യേണ്ടത്. ഒരു മെഡിക്കൽ ഗ്രേഡ് ഫേഷ്യൽ ആണ് മെഡി ഫേഷ്യൽ. ബ്യൂട്ടി പാർലറുകളിൽ ചെയ്യുന്ന ഫേഷ്യൽ പോലെ അല്ല ഇത്. ഇത് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാണ്.
വിവിധ മെഡിക്കൽ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് ഞങ്ങൾ മെഡി ഫേഷ്യൽ ചെയ്യുന്നത്. ചർമത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി, പോഷക സമൃദ്ധമായ ഘടകങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യൽ സമ്പ്രദായമാണിത്. ചർമത്തിന്റെ ഗുണം മെച്ചപ്പെടുകയും മികച്ച ഫലം ദീർഘകാലം നിലനിൽക്കുകയും ചെയ്യും എന്നതാണ് മെഡി ഫേഷ്യലിന്റെ പ്രധാന ഗുണം.
ഫേഷ്യല്‍ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കൾ, രീതി, സമയം ഇതെല്ലാം എല്ലാവർക്കും ഒന്നായിരിക്കും. എന്നാൽ ഒരാളുടെ ചർമത്തിന്റെ ഗുണം, പ്രത്യേകതകൾ, പോരായ്മകൾ, പ്രായം എന്നിവ പരിഗണിച്ചാണ് മെഡി ഫേഷ്യൽ ചെയ്യുന്നത്.
ക്ലെൻസിങ്, സ്ക്രബിങ്, മസാജ്, മാസ്കിങ് എന്നീ ഘട്ടങ്ങളിലെല്ലാം മെഷീൻ പ്രവർത്തിപ്പിക്കുക ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി ആയിരിക്കും. ഭാവിയിൽ ചർമത്തിന് ദോഷം ഉണ്ടാകില്ല എന്ന് ഇതിലൂടെ ഉറപ്പുവരുത്തുന്നു.
ചര്‍മത്തിന്റെ അടിയിലുള്ള പാളികളിൽ ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് ദീർഘകാലം ഫലം ലഭിക്കുന്നത്.
വിവരങ്ങൾ നൽകിയത്: ഡോ. ശാരിക ചന്ദ്രൻ, കൺസൽട്ടൻറ് പ്ലാസ്റ്റിക് സർജൻ, എസ് കെ ഹോസ്പിറ്റൽ , തിരുവനന്തപുരം
content highlight: Medi Glow Facial to beautify your face