വളരെ പ്രശസ്തമായ ഒരു ഉത്തരേന്ത്യൻ വിഭവമാണ് ചിക്കൻ ടിക്ക. ചിക്കൻ ടിക്കയ്ക്കും തന്തൂരി ചിക്കനും കൂടെ കഴിക്കാൻ ഒരു കിടിലൻ ഗ്രീൻ ചട്ണി, റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1 കുല മല്ലിയില
- 1/2 കപ്പ് തൈര്
- 1 ചെറിയ കഷണം ഇഞ്ചി
- 2-3 പച്ചമുളക്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒന്നിച്ച് ചതയ്ക്കുക. ഗ്രീൻ ചട്ണി തയ്യാർ. ഇത് ചിക്കൻ ടിക്കയ്കും തന്തൂരി ചിക്കാനുമൊപ്പം കിടിലൻ കോമ്പിനേഷനാണ്.