നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഭക്ഷണത്തിലൂടെ മാത്രം ലഭിക്കുമെന്ന് വിചാരിക്കാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് നമ്മൾ സപ്ലിമെന്റുകൾ എടുക്കാറുള്ളത്. വെജിറ്റേറിയൻ ഫുഡ് കഴിക്കുന്ന ആളുകൾക്ക് പൊതുവേ എല്ലാ പ്രോട്ടീനുകളും ലഭിക്കണമെന്നില്ല. എങ്കിലും അവർക്ക് പ്രോട്ടീനുകൾ ലഭിക്കാറുണ്ട്. പക്ഷെ മൃഗങ്ങളിൽ കാണപ്പെടുന്ന ചില പ്രോട്ടീനുകൾ അവർക്ക് ലഭിക്കണമെന്നില്ല. അതുകൊണ്ടു തന്നെ അവർ സപ്ലിമെന്റുകൾ എടുക്കേണ്ട അത്യാവശ്യം വരികയാണ് ചെയ്യുന്നത്. സസ്യാഹാരം കഴിക്കുന്ന ആളുകൾ പ്രധാനമായി എടുക്കേണ്ട ചില സപ്ലിമെന്റുകളെ കുറിച്ചാണ് പറയുന്നത്.
വിറ്റാമിൻ ബി 12
നാഡികളുടെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഒക്കെ വളരെ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി 12. വിളർച്ച തടയുന്നതിനോടൊപ്പം തലച്ചോറിന്റെ ആരോഗ്യത്തെ കൂടി പിന്തുണയ്ക്കുന്നുണ്ട് ഇത് പ്രധാനമായും മൃഗ ഉത്പന്നങ്ങളിൽ ആണ് ഇത് കാണുന്നത്. സസ്യാഹാരം കഴിക്കുന്ന ആളുകൾക്ക് ബലക്കുറവ് നാഡീ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാവുകയാണെങ്കിൽ സപ്ലിമെന്റായി ഇത് ഉപയോഗിക്കാവുന്നതാണ്
വിറ്റാമിൻ ഡി
സൂര്യപ്രകാശമേ കേൾക്കുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ അതേപോലെ ലഭിക്കുന്നത് വിറ്റാമിൻ ഡി യിൽ നിന്നുമാണ് വെജിറ്റേറിയൻ ഭക്ഷണക്കാർക്ക് വിറ്റാമിൻ ഡി ഒരു സപ്ലിമെന്റ് എടുക്കേണ്ട അത്യാവശ്യം വരുന്നുണ്ട്. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്തൊക്കെ താമസിക്കുന്ന ആളുകൾക്ക് അസ്ഥികളുടെ തകരാറുകൾ തടയുന്നതിനും രോഗപ്രതിരോധശേഷിയും ഒക്കെ വേണ്ടി ഇത് സപ്ലിമെന്റ് ആയി എടുക്കാവുന്നതാണ് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വരെ ഇത് വലിയ പങ്ക് വഹിക്കുന്നു
ഓമേഗ 3 ഫാറ്റി ആസിഡുകൾ.
ഓമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും വീക്കം കുറയ്ക്കുന്നതിനും ഒക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ഹൃദ്രോഹ സാധ്യതയും കുറയ്ക്കുന്നുണ്ട് അതോടൊപ്പം തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു സസ്യാഹാരം കഴിക്കുന്ന ആളുകളിൽ ഇത് പൊതുവെ കുറവാണ് കാണുന്നത്. അതുകൊണ്ടുതന്നെ മത്സ്യ എണ്ണകളിലും മറ്റും ഇത് നന്നായി കാണപ്പെടുന്നു.
കാൽസ്യം
നമ്മുടെ ശരീരത്തിൽ എത്രത്തോളം അത്യാവശ്യമായ ഒന്നാണ് കാൽസ്യം എന്ന് എല്ലാവർക്കും അറിയാം എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ഒക്കെ പ്രവർത്തനത്തിനും നാഡി സിഗ്നലുകൾക്കും ഒക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാൽസ്യം പച്ചക്കറികൾ ഇലക്കറികളിലാണ് ഇവ കാണുന്നത് അതേപോലെതന്നെ മാംസാഹാരങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു
സിങ്ക്
രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് സിങ്ക് മുറിവ് ഉണക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതോടൊപ്പം രോഗപ്രതിരോധ പ്രവർത്തനത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. സസ്യാഹാരം കഴിക്കുന്നവർക്ക് ഇത് സപ്ലിമെന്റ് ആയി ഉപയോഗിക്കാം
അയോഡിന്
ഉപാപചയ നിരക്ക് പിന്തുണയ്ക്കുന്ന ഒന്നാണ് അയോഡിക് ഗോയിറ്റർ പോലെയുള്ള രോഗങ്ങളെയും ഇത് തടയുന്നുണ്ട് അതോടൊപ്പം തന്നെ ശരിയായി തൈറോയ്ഡ് പ്രവർത്തനവും ഇത് ഉറപ്പാക്കുന്നു
പ്രോട്ടീൻ
പേശികളുടെ പ്രവർത്തനത്തിലുംരോഗപ്രതിരോധ പ്രവർത്തനത്തിലും ഒക്കെ വലിയ പങ്ക് വഹിക്കുന്ന ഒന്നുതന്നെയാണ് പ്രോട്ടീൻ ഇത് സസ്യഭക്ഷണങ്ങളിൽ നിന്നും ഒരുപാട് ലഭിക്കില്ല അതുകൊണ്ടുതന്നെ സപ്ലിമെന്റുകൾ എടുക്കാവുന്നതാണ്.
വിറ്റാമിൻ കെ ടു
എല്ലുകളുടെയും ഹൃദയധമനികളുടെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത് അസ്ഥി പിന്തുണയ്ക്കുന്നതിലും മുൻപിൽ നിൽക്കുന്ന ഇത് ആഹാരത്തിൽ നിന്ന് വളരെ കുറവ് മാത്രമേ ലഭിക്കുകയുള്ളൂ
മഗ്നീഷ്യം
പേശികളുടെയും നാഡികളുടെയും പ്രവർത്തനം സുഗമമാക്കുവാൻ ഇത് അത്യാവശ്യം ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഈ ഒരു മഗ്നീഷ്യം സപ്ലിമെന്റ് ആയി ഉപയോഗിക്കാവുന്നതാണ്
ഇരുമ്പ്
രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിന്റെ അളവിനെ നിയന്ത്രിക്കുന്ന ഇരുമ്പ് സപ്ലിമെന്റ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ്
ഈ സപ്ലിമെന്റുകൾ സംയോജിപ്പിക്കുകയാണെങ്കിൽ സത്യാഹാരികൾക്ക് അവരുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും.