Celebrities

ആ പ്രണയം വീട്ടിൽ സമ്മതിക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായിരുന്നു ആ തീരുമാനം മാറ്റാനുള്ള കാരണം ഇതാണ്|Bhavana Talkes her old lovestory

നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാള സിനിമ ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ച നടിയാണ് ഭാവന. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു അതിമനോഹരമായ നിരവധി കഥാപാത്രങ്ങളെയും താരം അവിസ്മരണീയമാക്കി മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറാൻ താരത്തിന് സാധിച്ചിരുന്നു കന്നട നിർമ്മാതാവായ നവീനെ വിവാഹം കഴിച്ചതോടെ താരം കന്നട സിനിമ ലോകത്തിന്റെ സ്വന്തമായി മാറി അപ്പോഴും താരം മലയാളത്തെ മറന്നിട്ടില്ല എന്ന് പറയുന്നതാണ് സത്യം

മലയാളത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആ സമയത്തും താരം രംഗത്ത് വന്നിരുന്നു വലിയൊരു ആരാധകനിരയെ തന്നെ ദാനം സ്വന്തമാക്കി അടുത്ത കാലത്ത് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ ജീവിതത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത് വിവാഹത്തിനു മുൻപുണ്ടായിരുന്ന ഒരു പ്രണയത്തെക്കുറിച്ചും ആ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ആരും സമ്മതിക്കാത്തതിനെക്കുറിച്ചും തുടർന്ന് താനെടുത്ത തീരുമാനത്തെ കുറിച്ചും ഒക്കെയാണ് ഭാവന പറയുന്നത്

തനിക്കൊരു പ്രണയം ഉണ്ടായിരുന്നു ആ പ്രണയം വീട്ടിൽ പറഞ്ഞു എന്നാൽ അപ്പോൾ വീട്ടിൽ ആരും സമ്മതിച്ചില്ല തന്റെയും പങ്കാളിയുടെയും പ്രായമായിരുന്നു അതിന് പ്രശ്നമായി വീട്ടുകാർ പറഞ്ഞത് എന്നാൽ താൻ ഈ പ്രണയത്തിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു എന്തു പറഞ്ഞാൽ ആയിരിക്കും വീട്ടുകാർ തന്നെ പ്രണയം അംഗീകരിക്കുന്നത് എന്ന് ചിന്തിച്ചു തുടങ്ങി അങ്ങനെ താൻ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു

ആത്മഹത്യ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ വീട്ടിലുള്ളവർ ഇതിന് സമ്മതിക്കുമല്ലോ എന്നാണ് അപ്പോൾ കരുതിയിരുന്ന അതിനായി കയ്യിലെ ഞരമ്പ് മുറിക്കാൻ തീരുമാനിച്ചു കാരണം കയ്യിലെ ഞരമ്പ് മുറിക്കുകയാണെങ്കിൽ അത് എളുപ്പമുള്ള കാര്യമാണല്ലോ എന്നായിരുന്നു അപ്പോൾ ചിന്തിച്ചിരുന്നത് അങ്ങനെ കത്തിയെടുക്കുവാൻ വേണ്ടി അടുക്കളയിൽ പോവുകയായിരുന്നു ആ സമയത്ത് അമ്മ അടുക്കളയിൽ കൂർക്ക ചിരണ്ടി കൊണ്ടിരിക്കുകയാണ്. എന്തിനാണ് കൂർക്ക ഒരുക്കുന്നത് എന്ന് അമ്മയോട് ചോദിച്ചപ്പോൾ മെഴുക്കുപുരട്ടി വയ്ക്കാൻ ആണ് എന്ന് പറഞ്ഞു

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് കൂർക്ക മെഴുക്കുപുരട്ടി എനിക്ക് മാത്രമല്ല തൃശ്ശൂർ ഉള്ള എല്ലാവർക്കും ഇഷ്ടമുള്ള ഒന്നായിരിക്കും ഇത് അത് കണ്ടപ്പോൾ എന്നാൽ ആത്മഹത്യ ചെയ്യുന്നില്ല എന്ന് തോന്നി ഇനി മെഴുക്കുപുരട്ടി ഒക്കെ കഴിച്ചിട്ട് അതിനെക്കുറിച്ച് ചിന്തിക്കാം എന്ന് തോന്നി എന്നും രസകരമായ രീതിയിൽ ഭാവന പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിനെ രസകരമായ കമന്റുകളുമായി എത്തിയത്

Tags: BHAVANA