ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്പൈഡര്‍മാന്‍ അറസ്റ്റില്‍. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സ്പൈഡര്‍മാന്‍ വേഷം ധരിച്ചെത്തിയ 20 കാരനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കോര്‍പ്പിയോയുടെ ബോണറ്റില്‍ കയറി ഇരുന്ന് യാത്ര ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വാഹനത്തിന്റെ ബോണറ്റില്‍ ഇരുന്ന് യാത്രചെയ്യുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് വീഡിയോ കണ്ട ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ദ്വാരക ട്രാഫിക് പോലീസും ലോക്കല്‍ പോലീസും ചേര്‍ന്ന് വാഹനം പിന്തുടരുകയും ഇയാളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്പൈഡര്‍മാന്‍ വേഷത്തിലെത്തിയയാള്‍ ആദിത്യ (20), വാഹനത്തിന്റെ ഡ്രൈവര്‍ ഗൗരവ് സിങ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
View this post on Instagram
അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ഇരുവര്‍ക്കുമെതിരെ 26,000 രൂപ പിഴ ചുമത്തിയതായി പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍, സ്പൈഡര്‍മാന്‍ വേഷം ധരിച്ച് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച 19 കാരിയായ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.