പത്തനംതിട്ട: കലഞ്ഞൂർ പാക്കണ്ടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പരാതിയെത്തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്. മേഖലയിൽ വനംവകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് പാറപ്പുറത്ത് വന്യജീവി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ നാട്ടുകാർ തന്നെ പകർത്തിയിരുന്നു. പുലി എന്ന നിഗമനത്തിൽ വനംവകുപ്പും പരിശോധന ശക്തമാക്കി. പ്രദേശത്ത് വളർത്തു മൃഗങ്ങളെ വന്യജീവി പിടിക്കുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ അടക്കം നാട്ടുകാർ ചിത്രീകരിച്ചത്. പുലിയെ തന്നെയാണ് ജനവാസമേഖലയോട് ചേർന്നുള്ള പാറപ്പുറത്ത് കണ്ടതെന്ന് പ്രാഥമികമായി വനംവകുപ്പും സ്ഥിരീകരിച്ചു. എന്നാൽ കടുവയാണോ എന്ന സംശയം നാട്ടുകാരിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി.