പൊതുവേ കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം ഒരേപോലെ ഇഷ്ടമുള്ള ഒന്നാണ് മാമ്പഴം എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഈ മാമ്പഴത്തിന്റെ ഗുണങ്ങൾ നമ്മൾ അറിയാതെ പോകരുത് എന്നതാണ് സത്യം ഒരുപാട് ഗുണങ്ങൾ ഉള്ള ഈ മാമ്പഴം മികച്ച ഒരു പോഷകം കൂടിയാണ്. മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ ചർമ്മത്തിനും ശരീരത്തിനും ഒക്കെ ഒരുപാട് പ്രയോജനം നൽകുന്നവയാണ്. വൈറ്റമിൻ സി, ബീറ്റ കാരോട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പൂർണ്ണമായ ഒന്നാണ് മാമ്പഴം
ഇത് നമ്മെ ഓക്സിഡറ്റീവ് സ്ട്രസ് യു വി കേടുപാടുകൾ തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കുന്നുണ്ട്. വിറ്റാമിൻ സി കോളാജിൽ ഉത്പാദനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചർമ്മത്തിന് നിറം പകരുവാനും ഉറപ്പുള്ളതാക്കുവാനും സഹായിക്കും പ്രകൃതിദത്തമായ ഒരു സൂര്യപ്രതിരോധമാണ് തീർക്കുന്നത്. ഉയർന്ന ജലാംശം നമ്മുടെ ചർമ്മത്തിലെ ജലാംശം ഉറപ്പാക്കുകയും ചെയ്യുന്നു പാരിസ്ഥിതിക സമ്മർദ്ദങ്ങളെ കൂടുതൽ പ്രതിരോധിക്കുവാൻ ഇത് സഹായിക്കുന്നുണ്ട്. മാഗി ഫെറിൻ പോലെയുള്ള പോളിഫെനോളുകൾ വീക്കം കുറയ്ക്കുകയും വികിരണങ്ങൾ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിൽ എല്ലാം ഉപരി മാമ്പഴത്തിലെ വിറ്റാമിനുകളും പോഷകങ്ങളും നമ്മുടെ ചർമ്മത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നു.
പ്രത്യേകിച്ച് സൂര്യാഘാതം ഏറ്റ നമ്മുടെ ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റാൻ സാധിക്കുന്നുണ്ട്. ഒരു ഡെർമറ്റോളജിസ്റ്റ് ആയ രോഹിണി മാമ്പഴത്തിന്റെ ഗുണങ്ങളാണ് ഇപ്പോൾ തുറന്നു പറയുന്നത്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മാമ്പഴം അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ഫ്രീ റാഡിക്കലുകളെ നിർവീര്യം ആക്കുന്നുണ്ട് എന്നാണ് രോഹിണിയുടെ കണ്ടെത്തൽ. ഇത് അകാല വാർദ്ധക്യം ഉണ്ടാകുവാനുള്ള സാധ്യതയും കുറയ്ക്കുന്നുണ്ട്. ഇതുമൂലം പ്രതിരോധശേഷിയും നിലനിൽക്കും.
മറ്റൊന്ന് വിറ്റാമിൻ സിയാണ് കോളാജിൽ ഉത്പാദനം നടത്തുന്ന വിറ്റാമിൻ സി നമ്മുടെ ചർമ്മത്തെ മികച്ചതാക്കി മാറ്റുന്നു. അൾട്രാ വയലറ്റ് എക്സ്പോഷർ ഉള്ളതു കൊണ്ടുതന്നെ ഇത് കോളാജിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് പ്രായം ആവുന്നതിന്റെ ലക്ഷണങ്ങളിൽ നിന്നും ഇത് നമ്മെ ഒരുപാട് രക്ഷിക്കുന്നുണ്ട് ചർമ്മത്തിന് ഒരു പുനർജീവനമാണ് ഇത് നൽകുന്നത്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ യുവത്വവും നിറവും ചർമ്മത്തിന് നൽകുന്നു.
മറ്റൊന്ന് ബീറ്റകരോട്ടിനാണ് വിറ്റാമിൻ എയുടെ മുൻഗാമി എന്ന നിലയിലാണ് ബീറ്റ കരോട്ടിൽ അറിയപ്പെടുന്നത് തന്നെ. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് ബീച്ച് കരോട്ടിൽ വികിരണത്തിലൂടെ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രതിരോധങ്ങളെ വർധിപ്പിക്കുവാൻ ഇതിന് സാധിക്കുന്നുണ്ട്. ഒപ്പം തന്നെ സൂര്യപ്രകാശത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുവാനും ഇവയ്ക്ക് സാധിക്കും.
മറ്റൊന്ന് ജലാംശമാണ് ഉയർന്ന ജലാംശം ഉള്ള മാമ്പഴം ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും അതുവഴി ചർമ്മത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. കൂടുതൽ തിളക്കമുള്ള ചർമം നൽകാൻ ഇത് സഹായിക്കും പോളിഫെനോസ് എന്ന ഘടകം മാമ്പഴത്തിലുള്ളത് കൊണ്ട് തന്നെ ഇത് ആന്റി ഇൻഫ്ളമേറ്ററി ആന്റി ഓക്സിഡറ്റീവ് ഗുണങ്ങൾ ആണ് നൽകുന്നത്. ഇതും അൾട്രാവയൽ
ലേറ്റ് രശ്മികളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മാമ്പഴത്തിലുള്ള വിറ്റാമിനുകളും പോഷകങ്ങളും നമ്മുടെ ചർമ്മത്തെ പുനരുജീവിക്കുവാൻ സഹായിക്കുന്നവയാണ്