പാലക്കാട്: തനിമ കലാസാഹിത്യവേദി പാലക്കാട് ജില്ലാസമിതി, മൈത്രീ ടവറിൽ വെച്ച് സംഘടിപ്പിച്ച ‘മീറ്റ് ദി ലജൻഡ്’ പ്രോഗ്രാമിൽ പാലക്കാട്ടെ കലാസാഹിത്യപ്രവർത്തകരുടെ ആദരവ് ഏറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു പണ്ഡിതനും ഗ്രന്ഥകർത്താവും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്. മീറ്റ് ദി ലജൻഡ് സീരീസിൻ്റെ ഉദ്ഘാടനം തനിമ സ്റ്റേറ്റ് കൗൺസിൽ അംഗവും കഥാകൃത്തുമായ സജദിൽ മുജീബ് നിർവ്വഹിച്ചു.
വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. മുരളി, പാലക്കാട് തനിമയുടെ സ്നേഹോപഹാരം ശൈഖ് മുഹമ്മദ് കാരക്കുന്നിന് സമർപ്പിച്ച് സംസാരിച്ചു. പ്രൊഫ. ശ്രീമഹാദേവൻ പിള്ള, ജയാം പാതാരി, രാമചന്ദ്രൻ, രവി തൈക്കാട്, ജോൺസൺ, പ്രൊഫ. കരീം, ഇ.ടി. മുരളീധരൻ, അബ്ദുറഹ്മാൻ, യാസർ ആറ്റാശ്ശേരി എന്നിവർ ശൈഖ് മുഹമ്മദ് കാരക്കുന്നിൻ്റെ നൂറോളം പുസ്തകങ്ങളെ അവലംബിച്ചു സംസാരിച്ചു.
തനിമ ജില്ലാ പ്രസിഡൻ്റ് സുധീർ സുലൈമാൻ അധ്യക്ഷത വഹിച്ചു. തനിമ ജില്ലാ സെക്രട്ടറി നൗഷാദ് പറളി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി സൽമാ ബഷീർ നന്ദിയും പറഞ്ഞു.