കവികൾക്കും സാഹിത്യകാരന്മാർക്കും എപ്പോഴും പ്രിയപ്പെട്ട ഒരു സ്ഥലം ഏതെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന സ്ഥലം പാലക്കാട് തന്നെയായിരിക്കും കാരണം പ്രകൃതിയുടെ മനോഹാരിത അപ്പാടെ പകർത്തിയെടുത്ത ഒരു ഫ്രെയിം ആണ് പാലക്കാടൻ എന്ന് പറയാം തൃശ്ശൂരിന്റെ അതിര് കടന്ന് പാലക്കാട്ടേക്കെത്തുന്ന ഏതൊരു വ്യക്തിയും അവിടെ ഒരു ദിവസം കൊണ്ട് കാഴ്ചകൾ കണ്ട് തീർക്കില്ല കാരണം കേരളത്തിലെ ഏറ്റവും വലിയ ജില്ല അവിടെ വിനോദസഞ്ചാരികൾക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്
ടിപ്പുവിന്റെ കോട്ടയും മലമ്പുഴ ഉദ്യാനവും നെല്ലിയാമ്പതിയും മാത്രമല്ല പാലക്കാട് ഉള്ളത് ഒരുപാട് മനോഹരമായ സ്ഥലങ്ങൾ കൂടിയുണ്ട് അവിടെയെത്തുന്ന ഏതൊരു വിനോദസഞ്ചാരിയെയും ആകർഷിക്കാൻ സാധിക്കുന്ന സൗന്ദര്യമുണ്ട് നാടിന് പാലക്കാട് കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് തന്നെയാണ് ആനകളും കാട്ടുപോത്തും പ്ലാവും മുതലയും വരയാടും എല്ലാം ഉൾപ്പെട്ട മനോഹരമായ സസ്യജാലങ്ങൾ നിറഞ്ഞ പറമ്പിക്കുളം വന്യജീവി സങ്കേതം കാണാതെ ഇവിടെയെത്തുന്നവർ ഒന്നും തിരിച്ചു പോവാറില്ല
മറ്റൊരു മനോഹാരിത നെല്ലിയാമ്പതിയാണ് പാലക്കാട് യാത്രയിൽ ഒരിക്കലും വിട്ടു കളയാൻ പാടില്ലാത്ത മനോഹരമായ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി സമുദ്രനിരപ്പിൽ നിന്നും 1500 അധികം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാലക്കാടൻ ചൂടിനെ വെല്ലുന്ന ഒന്നുകൂടിയാണ് തേയിലത്തോട്ടങ്ങളുടെ പച്ചപ്പും കാപ്പി പൂവിന്റെ ഗന്ധവും മാത്രമേ ഇവിടെ നമുക്ക് അനുഭവിക്കാൻ സാധിക്കുകയുള്ളൂ
പാലക്കാട് പൂർണ്ണമാവണമെങ്കിൽ സൈലന്റ് വാലി ദേശീയോദ്യാനം കൂടി ചേരണം അപൂർവയിനം സസ്യങ്ങളും ജന്തുജാലങ്ങളും എല്ലാം നിറഞ്ഞുനിൽക്കുന്ന ഇവിടം 1984ലാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത് അതിനുമുൻപ് സൈന്ദ്രിവനം എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് വളരെ പ്രധാനപ്പെട്ട ഈ ഒരു സ്ഥലം യുണൈസ്കോയുടെ ലോക പൈതൃക പട്ടികയിൽ പോലും ഇടംപിടിച്ച ഒന്നാണ്
മറ്റൊന്ന് അട്ടപ്പാടി യാണ് സഹ്യന്റെ അരിക് പറ്റി കിടക്കുന്ന ഈ മലയോര പ്രദേശം ഭാരതപ്പുഴയുടെ പോഷകനദികൾ ആയ നെല്ലിപ്പുഴ കുന്തിപ്പുഴ എന്നിവ ഉത്ഭവിക്കുന്ന ഇടം കൂടിയാണ് കൂടുതൽ ആദിവാസികൾ താമസിക്കുന്ന ഈ സ്ഥലം വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാനപ്പെട്ട മേഖല തന്നെയാണ് നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടെയൊക്കെ എത്തുന്നത്
മറ്റൊരു പ്രധാന ആകർഷണം വരിക്കാശ്ശേരി മലയാളം സിനിമയിൽ നിരവധി ചിത്രങ്ങളുടെ ലൊക്കേഷനായി മാറിയിട്ടുള്ള വരിക്കാശ്ശേരി മന കാണാൻ ഓരോ വർഷവും നിരവധി ആളുകളാണ് എത്തുന്നത് വ്യാപിച്ചു കിടക്കുന്ന ഈ ഒരു മനയ്ക്ക് 300 വർഷത്തെ പഴക്കമാണ് ഉള്ളത് നിരവധി സിനിമകളാണ് ഇവിടെ ഷൂട്ട് ചെയ്തിട്ടുള്ളത്
പാലക്കാട് എത്തിയാൽ മലമ്പുഴ സന്ദർശിക്കാതെ ഒരു വിനോദസഞ്ചാരിയും മടങ്ങി പോവില്ല 1955 നിർമിച്ച മലമ്പുഴ ഡാം അത്രത്തോളം പ്രാധാന്യമുള്ളതാണ് ചരിത്രത്തിൽ അതുകൊണ്ടുതന്നെ കേരളത്തിലെ ഈ വൃന്ദാവനം കാണാതെ ഇവിടെയെത്തുന്ന ഒരു വ്യക്തിയും മടങ്ങി പോവില്ല എന്നത് സത്യമാണ്
മറ്റൊന്ന് ടിപ്പുവിന്റെ ഫോട്ടോയാണ് പാലക്കാട് ഉള്ള ടിപ്പുവിന്റെ കോട്ട പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരലി പുനർ നിർമ്മിച്ചതാണ് ഇത് കാണുവാനും നിരവധി സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത് ഒരുകാലത്ത് മൈസൂർ രാജാക്കന്മാരുടെ കൈകളിലായിരുന്ന ഈ സ്ഥലം ബ്രിട്ടീഷുകാർ പിടിച്ചടക്കുകയാണ് ചെയ്തത് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ ഈ കോട്ട