മുംബൈ: മുംബൈയിൽ ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തിൽപ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധരുടെ സംഘമാണു 3 ദിവസത്തിനു ശേഷം സീമെൻ സിതേന്ദ്ര സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.
തീപിടുത്തതില്‍ കേടുപാടുണ്ടായ ഐഎന്‍എസ് ബ്രഹ്‌മപുത്രയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. അതേസമയം ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നേവി എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു.
ഞായറാഴ്ചയാണ് മുംബൈ ഡോക്യാര്‍ഡില്‍ നാവികസേന കപ്പലായ ഐഎന്‍എസ് ബ്രഹ്‌മപുത്രയ്ക്ക് തീപിടിക്കുന്നത്. തീപിടുത്തതിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ നാവികനാണ് ജീവന്‍ നഷ്ടമായത്. നീന്തി കരയിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
രണ്ടുദിനം നീണ്ട തിരച്ചിനൊടുവിലാണ് സിതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തെ തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ഇത് നേരെയാക്കാനുള്ള ശ്രമമൊന്നും ഇതുവരെ ഫലംകണ്ടില്ല. കപ്പലിന് ഗുരുതര തകരാര്‍ സംഭവിച്ചെന്നാണ് വിലയിരുത്തല്‍. 2000 മുതൽ നാവിക സേനയുടെ ഭാഗമാണ് ഐഎൻഎസ് ബ്രഹ്മപുത്ര.