തിരുവനന്തപുരം: ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
നെയ്യാര്‍ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ശശിധരന്റെ തലയ്ക്കാണ് പരിക്കേറ്റത്.
തൂങ്ങാൻപാറയിൽ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ പൊലീസ് വാഹനത്തിൽ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സയ്ക്ക് ശേഷം ശശിധരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.