അമേരിക്കന്‍ യുവതിയില്‍ നിന്നും 3.3 കോടിരൂപ തട്ടിയെടുത്തതിന്റെ പേരില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം ഡെല്‍ഹി സ്വദേശിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 22നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രിപ്‌റ്റോ കറസിയുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനു കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസം പലയിടത്തും റെയ്ഡ് നടത്തി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിപ്റ്റോ വാലറ്റുകള്‍ കൈവശം വെച്ചവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതിയെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. യു.എസ് പൗരയെ വഞ്ചിച്ചുവെന്നാരോപിച്ച് നിരവധി വ്യക്തികള്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസിന്റെ തുടക്കം. യുഎസില്‍ നിന്നുള്ള ലിസ റോത്ത് എന്ന സ്ത്രീക്ക് 2023 ജൂലൈ 4 ന് ‘മൈക്രോസോഫ്റ്റിന്റെ ഏജന്റ്’ എന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു.
അവരുടെ കറണ്ട് അക്കൗണ്ട് സുരക്ഷിതമല്ലെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ക്രിപ്റ്റോകറന്‍സി അക്കൗണ്ടിലേക്ക് നിക്ഷേപം നടത്താന്‍ പറയുന്നു. 400,000 ഡോളര്‍ ഒരു ക്രിപ്റ്റോകറന്‍സി വാലറ്റിലേക്ക് മാറ്റാനാണ് അയാള്‍ അവേരാട് ആവശ്യപ്പെട്ടത്. അവര്‍ അവളുടെ കമ്പ്യൂട്ടറിലേക്ക് അനധികൃത ആക്സസ് നേടുകയും അവരുടെ പേരില്‍ ഒരു ക്രിപ്റ്റോകറന്‍സി അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
ഈ അക്കൗണ്ടിലേക്ക് USD 400,000 ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇരയായ യുവതി പിന്നീട് പരിശോധിച്ചപ്പോള്‍ തന്റെ പണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച പണം വിവിധ ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍ വഴി നീക്കി ഒടുവില്‍ ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പു നടന്ന് ഒരു വര്‍ഷത്തിനുശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയില്‍ നിന്ന് ഒരു വാതുവെപ്പുകാരനെയും ക്രിപ്റ്റോകറന്‍സി കൈകാര്യം ചെയ്യുന്നയാളെയും അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് വാതുവെപ്പുകാരന്‍ ലക്ഷ്യ വിജിന്റെ താമസം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ക്രോസ് റിവര്‍ മാളില്‍ നിന്ന് ഗുജറാത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇയാളെ മോചിപ്പിക്കാന്‍ ഇടപെട്ടിരുന്നുവെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ പണം പിന്നീട് ഡമ്മി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ പേയ്മെന്റ് അഗ്രഗേറ്ററുകള്‍ വഴി വിതരണം ചെയ്തു. 2024 ജൂണ്‍ 6 ന്, ED തിരച്ചില്‍ നടത്തുകയും കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഇടപാടുകളില്‍ വാലറ്റുകള്‍ ഉപയോഗിച്ചവരുടെ മൊഴിയും രേഖപ്പെടുത്തി.
പ്രധാനമായും വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചാണ് കൈമാറ്റം നടത്തിയത് ക്രിപ്റ്റോകറന്‍സി ഹാന്‍ഡ്ലറായ ലക്ഷയ് വിജിനാണെന്ന് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. വിജിന് തട്ടിപ്പില്‍ പങ്കുണ്ട്. ജൂലൈ 23 ന് ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ (പിഎംഎല്‍എ) ഹാജരാക്കിയ ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി ഇഡിക്ക് അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിച്ചു.
* സ്ത്രീ എങ്ങനെ വഞ്ചിക്കപ്പെട്ടു ?
പ്രഫുല്‍ ഗുപ്തയുടെയും അമ്മ സരിതാ ഗുപ്തയുടെയും വാലറ്റുകളിലേക്കാണ് റോത്ത് കൈമാറിയ പണം പോയത്. അന്വേഷണത്തില്‍, കരണ്‍ ചുഗ് എന്ന വ്യക്തി ഈ പണം ഗുപ്തയില്‍ നിന്ന് വാങ്ങി വിവിധ വാലറ്റുകളില്‍ നിക്ഷേപിക്കുന്നതായും കണ്ടെത്തി. ഇതിനുശേഷം, ക്രിപ്റ്റോകറന്‍സി വിറ്റ് ഈ തുക വിവിധ ഇന്ത്യന്‍ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റുകയും കരണിന്റെയും ലക്ഷ്യയുടെയും നിര്‍ദ്ദേശപ്രകാരം പണം കൈമാറുകയും ചെയ്തു. പിന്നീട്, ഫെയര്‍ പ്ലേ 24 പോലുള്ള വാതുവെപ്പ് ആപ്പുകളില്‍ ആളുകളില്‍ നിന്ന് ലഭിച്ച പണം അവര്‍ ഉപയോഗിച്ചു. കള്ളപ്പണം വെളുപ്പിക്കലിനു കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസം പലയിടത്തും റെയ്ഡ് നടത്തി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിപ്റ്റോ വാലറ്റുകള്‍ കൈവശം വെച്ചവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
content highlights;American woman cheated: ED arrests Delhi man who duped Rs 3.3 crore