തിരുവനന്തപുരം: ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി സ്വർണവിലയിൽ കനത്ത ഇടിവാണ് നേരിടുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവില ഒരു പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51200 രൂപയാണ്.
ബജറ്റ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽ 2000 രൂപയോളം പവന് കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5310 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.
content highlight: gold-rate-today