കേരള വാട്ടർ അതോറിറ്റിയിൽ 1-7-20019 മുതൽ പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരണ അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ വിജയം കണ്ടിരിക്കുന്നു. 2022 ൽ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉത്തരവായെങ്കിലും പെൻഷൻ പരിഷ്കരണം അനുവദിച്ചിരുന്നില്ല. തുടർന്ന് പെൻഷൻ സംഘടനകൾ സംയുക്തമായി ജലഭവന് മുമ്പിൽ 115 ദിവസമായ അനിഞ്ചിത കാലസത്യാഗ്രഹവും തുടർന്ന് നിരാഹാര സമരവും നടത്തിവരികയായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പെൻഷൻ പരിഷ്കരണം അനുവദിക്കുന്നതിനായി ഇടപെട്ടിരുന്നു. നിരാഹാര സത്യാഗ്രഹത്തിന് ജനറൽ കൺവീനർ എം.രാധാകൃഷ്ണൻ , വിവിധ സംഘടന ജനറൽ സെകട്ടിറി മാരായ വൽസപ്പൻ നായർ,, വി. അബ്ദുൾ സ്, കൃഷ്ണൻകുട്ടി നായർ , വി.വിജയൻ നായർ എന്നിവർ നേതൃത്വം നൽകി. പെൻഷൻ പരിഷ്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനെ തുടർന്ന് 115 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.സമരത്തിന് പിൻ തുണ പ്രഖ്യാപിച്ച് ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (AITUC) സംസ്ഥാന ഭാരവാഹികൾ ജലഭവന് മുൻപിൽ ഉപവാസ സമരം നടത്തി.
യൂണിയൻ പ്രസിഡന്റ് ജി എസ് ജയലാൽ എംഎൽഎ സമരം ഉൽഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് മാരായ എംഎം ജോർജ് കെഎം അനീഷ് പ്രദീപ്: ജനറൽ സെക്രട്ടറി എസ് ഹസ്സൻ, വൈസ് പ്രസിഡണ്ട് ആർ.രാജേ ൫ൻ പിള്ള , സംസ്ഥാന സെക്രട്ടറിമാരായ എം.അജികുമാർ ,രാജേഷ് കുമാർ . ജില്ലാ പ്രസിഡണ്ട് ദിനേശ് എസ് സെക്രട്ടറി പി.എം. റെജി എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.
CONTENT HIGHLIGHTS;Kerala Water Authority pension reform has been decided