കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസുകള്‍ക്ക് തസ്സം നേരിട്ടു. മഴ കാരണം ദൃശ്യപരത കുറവായതിനാല്‍ രാവിലെ 10:36ന് ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ദൃശ്യപരത 1000 മീറ്ററിലും റണ്‍വേ വിഷ്വല്‍ റേഞ്ച് (RVR) 1200 മീറ്ററിലും രേഖപ്പെടുത്തിയ ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ വൈകുമെന്ന് യാത്രക്കാരെ അറിയിച്ചുകൊണ്ട് എയര്‍ ഇന്ത്യ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ വഴി മെസേജ് നല്‍കിയിട്ടുണ്ട്. ‘കനത്ത മഴ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കാം. മന്ദഗതിയിലുള്ള ട്രാഫിക്കും വെള്ളക്കെട്ടും യാത്ര വൈകാനിടയുള്ളതിനാല്‍, അതിഥികള്‍ വിമാനത്താവളത്തിലേക്ക് നേരത്തേ പുറപ്പെടാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് അറിയിപ്പ്. അതേസമയം, വെള്ളക്കെട്ട് കാരണം അന്ധേരി സബ്വേ അടച്ചു. ഇത് നഗരത്തിലെ മറ്റ് തിരക്കേറിയ റോഡുകളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. അടുത്ത 3 മണിക്കൂറിനുള്ളില്‍ മുംബൈ, അതിന്റെ പ്രാന്തപ്രദേശങ്ങള്‍, താനെ, റായ്ഗഡ്, പുണെയിലെ ഘട്ട് മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിതീവ്രമായ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ കാലവര്‍ഷം വളരെ സജീവമാണ്. ഇന്നലെ, പൂനെയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ 114 മില്ലിമീറ്റര്‍ മഴ ല ഭിക്കുകയും ചെയ്തു. അതുപോലെ തന്നെ ഘട്ട് പ്രദേശങ്ങളില്‍ 200 മില്ലിമീറ്റര്‍ മഴ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ മുംബൈയിലും പരിസരങ്ങളിലും 65 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. ഇന്ന് രാവിലെ വരെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നു. പൂനെയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം ഇന്ന് യെല്ലോ അലര്‍ട്ടാണ്. മുംബൈ ഐഎംഡി ഡയറക്ടര്‍ സുനില്‍ കാംബ്ലെ പറയുന്നു. അതേസമയം, കനത്ത മഴ റെയില്‍വേ സേവനങ്ങളെയും ബാധിച്ചു. ട്രെയിനുകള്‍ വഴി തിരിട്ടു വിടാനും കാരണമായി.
കനത്ത മഴയും കാറ്റിന്റെ വേഗതയും കാരണം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ ലോക്കല്‍ ട്രെയിനുകള്‍ പതിവിലും കുറഞ്ഞ വേഗതയിലാണ് ഓടുന്നതെന്ന് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഭാണ്ഡൂപ്പ് പമ്പിംഗ് സ്റ്റേഷന്‍, വിക്രോളി, കിംഗ് സര്‍ക്കിളിന് സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിമാനക്കമ്പനികള്‍
തുടര്‍ച്ചയായി പെയ്യുന്ന മഴ തങ്ങളുടെ ഫ്‌ളൈറ്റ് ഷെഡ്യൂളുകളില്‍ ഇടയ്ക്കിടെ കാലതാമസമുണ്ടാക്കുന്നതായി ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് തത്സമയ അപ്ഡേറ്റുകള്‍ നല്‍കാന്‍ ശ്രമിക്കുന്നതായും എന്നാല്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ”സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നു, കാലാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാല്‍ ഈ കാലതാമസം ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു,” ഇന്‍ഡിഗോ പറഞ്ഞു.
‘കനത്ത മഴ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കാം. മന്ദഗതിയിലുള്ള ട്രാഫിക്കും വെള്ളക്കെട്ടും സഞ്ചാരം വൈകിപ്പിച്ചേക്കാവുന്നതിനാല്‍, അതിഥികള്‍ വിമാനത്താവളത്തിലേക്ക് നേരത്തേ പുറപ്പെടാന്‍ നിര്‍ദ്ദേശിക്കുന്നു,’ വിമാനത്താവളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു. ‘വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവായി ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. സ്പൈസ്ജെറ്റ് സമാനമായ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം മുംബൈ വിമാനത്താവളത്തിലെ എല്ലാ പുറപ്പെടലുകളും വരവുകളും അതിന്റെ അനന്തരഫലമായുള്ള വിമാനങ്ങളെയും ബാധിച്ചേക്കാം. ”യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,” എയര്‍ലൈന്‍ അറിയിച്ചു.
CONTENT HIGHLIGHTS;Heavy rains, Mumbai city in chaos; Air services affected