ഡൽഹിയിൽ എത്തുന്ന ഏതൊരു വിനോദസഞ്ചാരിയെയും വല്ലാതെ ആകർഷിക്കുന്ന ഒരു സ്ഥലമാണ് നിസാമുദ്ദീൻ ദർഗ. ലോകപ്രശസ്തനായ മുസ്ലിം സൂഫി സന്യാസി നിസാമുദ്ദീൻ സമർപ്പിച്ചിരിക്കുന്ന ഹസ്രത്ത് നിസാമുദ്ദീൻ ദർഗ ഡൽഹിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ശരിക്കും ഇത് ഒരു ശവകുടീരവും ആരാധനാലയവും ചേർന്നതാണ് 1526 പണികഴിപ്പിച്ച ഈ ഒരു ആരാധനാലയം ചുവന്ന കല്ലും വെള്ള മാർബിളും ചേർന്ന് ദറജയുടെ ഒരു സമുച്ചയം തന്നെയാണ് ആത്മീയതയിൽ അധിഷ്ഠിതമായിട്ടുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത് എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന സൂഫി പാരമ്പര്യമാണ് ഇവിടെ പ്രചരിക്കപ്പെടുന്നത്
അതുകൊണ്ടുതന്നെ ഏതു മതത്തിലുള്ള വ്യക്തിയാണെങ്കിലും ഈയൊരു ദർഗ സന്ദർശിക്കാൻ സാധിക്കും അതിനാൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം തന്നെ ഇവിടെയൊക്കെ ഒഴുകിയെത്തുന്നത് ആത്മീയതയും ശാന്തതയും ആണ് ഇവിടെ കാണാൻ സാധിക്കുന്നത് വൈകനേരങ്ങളിൽ പോലും ഇവിടെ ഭക്തരുടെ തിരക്കാണ് സേവനമനുഭാവം ഇവിടെ സാധാരണമായ ഒന്നുകൂടിയാണ് എല്ലാ വ്യാഴം ഞായർ ദിവസങ്ങളിലും വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്ന ഭക്തർക്ക് വേണ്ടി ഒരു കമ്മ്യൂണിറ്റി കിച്ചൻ കൂടി ഇവിടെയുണ്ട്
വ്യാഴം ശനി ദിവസങ്ങളിൽ കവാലിയും സൂഫി ഗാനമേളയും ഒക്കെ ഇവിടെ ഉണ്ടാവാറുണ്ട് നിരവധി സൂഫി ഗായകറും ഇവിടേക്ക് എത്താറുണ്ട് ആകാശത്തിന് കീഴിലുള്ള ദൈവീകതയെ കുറിച്ച് വളരെ മനോഹരമായ ആലാപനങ്ങൾ ഇവിടെ കേൾക്കാൻ സാധിക്കും ഒരാൾക്ക് അവരുടെ സമയത്തിന്റെ എത്ര മണിക്കൂറുകൾ വേണമെങ്കിലും ഇവിടെ ചിലവഴിക്കാൻ തോന്നുന്നതാണ് മനോഹരമായ ഈ ഒരു സ്ഥലം എന്നു പറയുന്നത് ഇവിടെയൊക്കെ എത്തുമ്പോൾ തന്നെ ഒരു വല്ലാത്ത പോസിറ്റിവിറ്റിയാണ് ഏതൊരു വ്യക്തിയിലും നിറഞ്ഞു നിൽക്കുന്നത്
പ്രൗഢിയോടെ നിൽക്കുന്ന ദർഗയുടെ ഈ കെട്ടിടം സ്നേഹത്തിന്റെയും ഭക്തിയുടെയും ഉദാഹരണമാണെന്ന് എല്ലാവർക്കും അറിയാം ജാലിസ് എന്ന് വിളിക്കപ്പെടുന്ന സങ്കീർണമായ ഒരു മാർബിൾ സ്ക്രീനുകളും മാർബിൾ ആർച്ചുകളും ആണ് ഈ ശവകുടീരത്തെ അലങ്കരിക്കുന്നത് എന്തെങ്കിലും നമ്മൾ ആഗ്രഹിക്കുകയാണെങ്കിൽ ഈ ജാലിയിൽ ഒരു നൂലുകെട്ടുകയാണ് വേണ്ടത് ആ സമയത്ത് നമ്മുടെ ആഗ്രഹം അവിടുന്ന് നിറവേറ്റി തരുമെന്നാണ് ഇവിടെയുള്ള വിശ്വാസം അതോടൊപ്പം അതിമനോഹരമായ ഒരു തടിവാതിൽ കൂടി ഇവിടെ കാണാൻ സാധിക്കും അതോടൊപ്പം നിസാമുദ്ദീൻ ഔലിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു കാലിഗ്രാഫിയും ഇവിടെ അലങ്കരിച്ചിട്ടുണ്ട്. നടുമുറ്റത്തിന് ചുറ്റും നിരവധി ലിഖിതങ്ങൾ കാണാൻ സാധിക്കും
ഇവിടെയുള്ള ഖവാലി വളരെ പ്രശസ്തമായിട്ടുള്ള ഒന്നുതന്നെയാണ് വ്യാഴാഴ്ച വൈകുന്നേരം കളിലാണ് പ്രശസ്തനായ കലാകാരന്മാരുടെ ഖാവാലി പ്രകടനങ്ങൾ ഇവിടെ നടക്കുന്നത് നിരവധി വാദ്യോപകരണങ്ങളോടൊപ്പം നിലത്തിരുന്നു മനോഹരമായ ശ്രുതി മധുരമായ ട്യൂണുകളാണ് ഇവിടെ കേൾക്കാൻ സാധിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് നൽകുന്നത് അതോടൊപ്പം ഈ കാവാലിയിൽ പങ്കെടുക്കുന്നവർക്ക് അതൊരു ജീവിതകാലം അനുഭവമായി മാറും എന്നത് ഉറപ്പാണ് ദിവസേനയുള്ള സായാഹ്ന സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ സാധിക്കും. കൂടുതലും സന്ധ്യാസമയത്ത് സന്ദർശിക്കുന്നതാണ് കൂടുതൽ നല്ലത് ഒക്ടോബർ മാർച്ച് മാസം ആണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായത്.