കലയെ കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഡൽഹിയിൽ തീർച്ചയായും നിങ്ങൾ സന്ദർശിക്കേണ്ട ഒരു സ്ഥലം നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടാണ്. നമ്മുടെ ഇന്ത്യ കലാപ്രേമികളുടെ രാജ്യമാണെന്ന് നമുക്കറിയാം അവർക്കുള്ള ഒരു സ്വർഗം തന്നെയാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സ് 1850 കൾ മുതലുള്ള പെയിന്റിങ് കളുടെയും കലാരൂപങ്ങളുടെയും ഒരു കവനീയമായ കലവറ തന്നെയാണ് ഈ സ്ഥലം എന്ന് പറയാം ജയ്പൂർ ഹൗസിൽ സ്ഥിതി ചെയ്യുന്ന ഈ പ്രധാന മ്യൂസിയത്തിലേക്ക് ഓരോ ദിവസവും നിരവധി വിനോദസഞ്ചാരികളാണ് ഒഴുകുന്നത്
1954 മാർച്ച് 29ന് ഇന്ത്യൻ ഗവൺമെന്റ് ആണ് ഇത് സ്ഥാപിക്കുന്നത് 12000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള ഇത് മുംബൈയിലെയും ബാംഗ്ലൂരിലെയും ഏറ്റവും വലിയ ഒരു മ്യൂസിയമായാണ് കരുതപ്പെടുന്നത് ആധുനിക കലയുടെ സൃഷ്ടികളെയാണ് ഇവിടെ കാണാൻ സാധിക്കുന്നത് അതോടൊപ്പം വളരെ മികച്ച ഒരു ഗ്യാലറി കൂടി ഇവിടെ കാണാൻ സാധിക്കും 150 ഓളം വർഷം പഴക്കമുള്ള സൃഷ്ടികളാണ് ഇവിടെ കാണുന്നത് പതിനാലായിരത്തിലധികം കലാസൃഷ്ടികളുടെ ഒരു ശേഖരം തന്നെ ഈ ഗ്യാലറിയിൽ കാണാം രാജാരവിവർമ്മ രവീന്ദ്രനാഥ ടാഗോർ നന്ദലാൽ ബോസ് തോമസ് ഡാനിയേൽ തുടങ്ങി നിരവധി വിദേശ ശില്പികളുടെയും കലാകാരന്മാരുടെയും ഒക്കെ സർഗാത്മത ഇവിടെ കാണാൻ സാധിക്കും
വിഷ്വൽ ഗ്യാലറികൾക്ക് വേണ്ടി മറ്റൊരു വ്യത്യസ്തമായ പ്രദർശന സ്ഥലവും ഉണ്ട് ആധുനികവും സമകാലികവുമായ കലകളൊക്കെ സമ്പൂർണ്ണമായി സംയോജിപ്പിച്ചു കൊണ്ടാണ് ഇവിടെ പ്രദർശിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഒരു കലാകാരനാണ് നിങ്ങളെങ്കിൽ ഈ ഒരു സ്ഥലം നിങ്ങൾക്ക് ഒരു മികച്ച അനുഭവം തന്നെയായിരിക്കും നൽകുന്നത് ഇന്ത്യയിലെ ആധുനിക കലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു ഗ്യാലറി തുടങ്ങുന്നത് തന്നെ സമകാലികവും ആധുനികവുമായ സൃഷ്ടികളാൽ സമ്പന്നമാണ് ഈ കെട്ടിടം എന്ന് പറയണം നിരവധി മിനിയേച്ചർ പെയിന്റിങ്ങുകൾ കാണാൻ സാധിക്കും ഈന്തപ്പനയുടെ ഇലകളിൽ നിലനിൽക്കുന്ന ഒരു പഴയ മിനിയേച്ചർ പെയിന്റിംഗ് പത്താം നൂറ്റാണ്ടിലേതാണെന്നാണ് കരുതപ്പെടുന്നത് അതേപോലെ ഇതിൽ ഉപയോഗിച്ച് കടലാസ് പതിനാലാം നൂറ്റാണ്ടിലേതാണ് തുണിയിൽ നിർമ്മിച്ച തഞ്ചൂർ പെയിന്റിങ്ങുകൾ വളരെ മനോഹരമായി കാഴ്ചയാണ് ഇത് മൈസൂർ രാജവംശത്തിൽ ഏതാണ് യൂറോപ്യൻ ട്രാവലർ ആർട്ടിസ്റ്റുകളുടെ സൃഷ്ടികളും ഇവിടെ കാണാൻ സാധിക്കും കാലികറ്റ് പെയിന്റിംഗ് അച്ചടി നിർമ്മാണവും ചായാഗ്രഹണവും തുടങ്ങി അതിമനോഹരമായ സൃഷ്ടികളാണ് ഇവിടെ കാണാൻ സാധിക്കുന്നത് മാത്രമല്ല വർത്തമാന കാലത്തിന്റെ ഒരു ആദരവ് കൂടിയായ ഈ ഒരു ഗ്യാലറി അറിയപ്പെടുന്നത് പതിനേഴായിരത്തിലധികം കലാകാരന്മാരുടെ ശേഖരമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഓരോ സൃഷ്ടിക്കും അതിന്റേതായ മനോഹരമായ അർഥങ്ങളുമുണ്ട് വളരെ മഹത്തായ പ്രാധാന്യമാണ് ഇവ നൽകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിങ്ങുകളും കാലാ സൃഷ്ടികളും ഭൂതകാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം തന്നെയാണ് നമുക്ക് പ്രധാനം ചെയ്യുന്നത്