ചരിത്രമുറങ്ങുന്ന അതിമനോഹരമായ ഒരു അനുഭവമാണ് ഡൽഹി നഗരം. ഇവിടേക്കെത്തുന്നവരെ കാത്തിരിക്കുന്നത് ഒരുപാട് കാഴ്ചകളാണ്. ഒരുപാട് ചരിത്രങ്ങളും പേറി
നിൽക്കുന്ന ഈ ഡൽഹി എന്ന സുന്ദരി ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളാൽ ആകർഷകം ആകുന്നത് ഇന്ത്യ ഗേറ്റ് എന്ന ചരിത്ര പ്രാധാന്യമായ സ്ഥലത്തെ വിനോദസഞ്ചാരികളാലാണ്. എല്ലാ സമയത്തും കാണാൻ സാധിക്കുന്ന ഈ സ്ഥലത്ത് പ്രവേശന ഫീസ് ഇല്ല, ഷാജഹാൻ റോഡിൽ നിന്നും 10 മിനിറ്റ് എങ്കിലും നടക്കണം ഇന്ത്യ ഗേറ്റിൽ എത്താൻ
ഇന്ത്യയുടെ ചരിത്രവും പേറി ന്യൂഡൽഹിയിലെ രാജപ്പത്തിനോട് ചേർന്ന് ഉയർന്നുനിൽക്കുന്ന അതിമനോഹരമായ ഘടനയും വിസ്മിപ്പിക്കുന്ന കാഴ്ചയും ആണ് . ഇന്ത്യ ഗേറ്റ് ഫ്രാൻസിലെ ആർച്ച് ഡി പ്രേയോ മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യ റോമിലെ കോൺസ്റ്റന്റൈൻ കമാനം എന്നിവയുമായി താരതമ്യം ചെയ്യുന്ന ഒന്നുകൂടിയാണ്. ഇന്ത്യ ഗേറ്റിന്
42 മീറ്റർ ഉയരമാണ് . ഈ ചരിത്രം നിർമ്മിതിക്ക് ഉള്ളത് രാജ്യത്തെ ഏറ്റവും വലിയ യുദ്ധസ്മരണകളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നത്. എല്ലാവർഷവും റിപ്പബ്ലിക് ദിന പരേഡ് നടക്കാറുണ്ട്
ഒന്നാം ലോകമഹായുദ്ധത്തിൽ വീരമ്പൃത്യു വരിച്ച പട്ടാളക്കാർക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നതാണ് ഇന്ത്യ ഗേറ്റ് 13300 ഓളം സൈനികരുടെ പേരുകൾ കൂടി ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട് 1921 ലാണ് ഇന്ത്യ ഗേജിന്റെ നിർമ്മാണം ആരംഭിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ ഇന്ത്യൻ ബ്രിട്ടീഷ് സൈനികർക്കും ഉള്ള ഒരു സംരംഭമായിരുന്നു ഇത് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ വൈസ്രോയിയായ ഇറുവിൽ പ്രഭുവാണ്
അതിമനോഹരമായ ഈ യുദ്ധ സ്മാരകം മികച്ച ഡിസൈനിൽ ആണ് കാണപ്പെടുന്നത് 625 മീറ്റർ വ്യാസമുള്ള ഒരു ഷഡ്ഫുജാകൃതിയിലുള്ള സമുച്ചയമാണിത് ഇതിന്റെ മദ്യഭാഗത്തായാണ് ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നത് 360,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ആണ് ഇതിന് ഉള്ളത് ഇന്ത്യ ഗേറ്റിന് മുകളിൽ ആഴം കുറഞ്ഞ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഒരു ഭാഗം കാണാൻ സാധിക്കും ഒരു പ്രത്യേകമായ അവസരങ്ങളിൽ അപൂർവമായി കത്തുന്ന എണ്ണയാണ് ഇതിൽ നിറയ്ക്കുന്നത് മതപരവും സാംസ്കാരികവുമായ വികാരങ്ങൾ ഒക്കെ മാറ്റിവെച്ച് പലപ്പോഴും വിനോദസഞ്ചാരികൾ എത്തുന്ന ഒരു മതേതര സ്മാരകം കൂടിയാണ് ഇന്ത്യ ഗേറ്റ്
മതപരമായ യാതൊരു അലങ്കാരങ്ങളും ഇല്ലാതെ സാർവത്രികമായ വാസ്തുവിദ്യയിലാണ് ഈ ഒരു സ്മാരകം ഉയർന്നുനിൽക്കുന്നത് ഇന്ത്യ ഗേറ്റിന്റെ കമാനത്തിൽ ഇരുവശങ്ങളിലുമായി ഇന്ത്യ എന്ന അതിന്റെ ഇരുവശങ്ങളിൽ തീയതികളും രേഖപ്പെടുത്തിയിട്ടുണ്ട് ഇന്ത്യ എന്ന വാക്കിന് താഴെ വലിയ അക്ഷരങ്ങളിൽ യുദ്ധഭൂമിയിൽ മരണപ്പെട്ടുപോയ ചില ആളുകളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട് രാത്രി സമയത്താണ് ഇവിടം കൂടുതൽ മനോഹരമാകുന്നത് കാണാൻ ഏറ്റവും മനോഹരമായ സമയവും രാത്രി തന്നെയാണ് സൂര്യാസ്തമനത്തിനു ശേഷം ഇവിടം സന്ദർശിക്കുന്നതാണ് ഉചിതം രാത്രി എത്ര വൈകിയാലും ഇന്ത്യ ഗേറ്റ് ആളുകളെ കൊണ്ട് നിറഞ്ഞിരിക്കും