ആത്മീയതയ്ക്ക് വേണ്ടിയാണ് നിങ്ങൾ ഡൽഹിയിൽ എത്തുന്നത് എങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ക്ഷേത്രമാണ് ഡൽഹി അക്ഷരാധാം ക്ഷേത്രം. തിങ്കളാഴ്ച ഒരിക്കലും ഈ ക്ഷേത്രം സന്ദർശിക്കാൻ വേണ്ടി തിരഞ്ഞെടുക്കരുത് കാരണം ഈ ദിവസം ഒഴികെ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഒന്നും ഇവിടെ അനുവദിക്കില്ല. ഭക്ഷണവും അനുവദനീയമല്ല ഇന്ത്യൻ സംസ്കാരം ആത്മീയത വാസ്തുവിദ്യ എന്നിവയുടെയൊക്കെ പ്രതിരൂപമാണ് അക്ഷരദാം ക്ഷേത്രം വളരെ പ്രശസ്തമായ ഈ ഹിന്ദു ക്ഷേത്രം ആത്മീയ സാംസ്കാരിക സാമുജയം എന്ന് തന്നെ പറയണം. സ്വാമിനാരായണൻ അക്ഷരദാം എന്നറിയപ്പെടുന്ന ഈ ഇത് സ്വാമിനാരായണന് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്ലോകത്തിലെ ഏറ്റവും വലിയ സമ്പൂർണ്ണ ഹിന്ദു ക്ഷേത്രം എന്ന നിലയിൽ ഈ ക്ഷേത്രം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്.
അക്ഷർധാം ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യയുടെ പേരിലാണ് എപ്പോഴും ശ്രദ്ധ നേടുന്നത്. കാലാതീതമായ ഹൈന്ദവ പഠിപ്പിക്കലുകളും ഉജ്ജ്വലമായ ഭക്തി പാരമ്പര്യങ്ങളും ഒക്കെ ഈ ക്ഷേത്രത്തിന്റെ ചുവരുകളിൽ തന്നെ കാണാൻ സാധിക്കും. വളരെ പ്രൗഢിയോടെ കൊത്തിയെടുത്ത എട്ടു മണ്ഡപങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. മദ്യഭാഗത്ത് സ്വാമിനാരായണന്റെ മൂർത്തിയും ഇരുപതിനായിരത്തോളം ദേവതകളുമാണ് ഉള്ളത് .ഇന്ത്യൻ ചരിത്രത്തിലെ പ്രമുഖമാരെയും ഇന്ത്യൻ വാസ്തുവിദ്യയുടെയും പാരമ്പര്യത്തിന്റെയും കാലാതീതമായ ആത്മീയ ചിന്തകളെയും ഒക്കെ ഇവിടെ കാണാൻ സാധിക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഠിക്കണം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ ജലപ്രദർശനത്തിന്റെ പേരിലും ഈ ക്ഷേത്രം ശ്രദ്ധ നേടുന്നുണ്ട്. ഇതോടൊപ്പം മനോഹരമായ ഒരു പൂന്തോട്ടം വിവിധ ആചാരങ്ങൾ തുടങ്ങിയവയിൽ ഇവിടെ കാണാൻ സാധിക്കും. 141 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 316 അടി വരെ വീതിയിലും 356 അടി വരെ നീളത്തിലും വ്യാപിച്ചു കിടക്കുന്നുണ്ട് .വിവിധ ദേവതമാർ സംഗീതജ്ഞത നൃത്തങ്ങൾ ജന്തുജാലങ്ങൾ ഇവയുടെയൊക്കെ ചിത്രങ്ങൾ വരെ ഈ ചുവരുകളിൽ പേർ കാണാൻ സാധിക്കും. എല്ലാംകൊണ്ടും മികച്ച വാസ്തുവിദ്യയാണ് ഇവിടെ ഉള്ളത് .ഇന്ത്യൻ സാംസ്കാരിക വർഷങ്ങളെ കുറിച്ചാണ് ഈ വാസ്തുവിദ്യയിൽ സംസാരിക്കുന്നത് പുരാതന ശൈലികളുടെ മിശ്രിതം ആണ് ഇവിടെ കാണാൻ സാധിക്കുന്നത് മഹിർശി വാസ്തുവിദ്യയുടെ തത്വങ്ങളും ഇതിന്റെ നിർമ്മാണത്തിൽ കാണാൻ സാധിക്കും ശില്പശാസ്ത്രത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മഹത്തായ ഒരു വാസ്തുവിദ്യ ശില്പമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സ്റ്റീലും കോൺക്രീറ്റും ഒന്നും ഉപയോഗിക്കാതെയാണ് ഈ ഒരു വാസ്തുവിദ്യ ഉയർന്നിരിക്കുന്നത്
രാജസ്ഥാനി പിങ്ക് മണൽക്കല്ലും ഇറ്റാലിയൻ കരാറ മാർബിളും കൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചത് ഇന്ത്യൻ ചരിത്രത്തിലെ ഹൈന്ദവ സംസ്കാരത്തിൽ ആനകൾക്ക് വലിയ പ്രാധാന്യമാണുള്ളത് അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിൽ ഒരു ഗജേന്ദ്രപീഠം കാണാൻ സാധിക്കും ക്ഷേത്രത്തിന്റെ മധ്യതാഴികകുടത്തിന് ഇടയിൽ 11 അടിയോളം ഉയരമുള്ള സ്വാമിനാരായണന്റെ ഒരു പ്രതിമയും കാണാൻ സാധിക്കും. കല ആത്മീയത സംസ്കാരം ശാസ്ത്രം എന്നിവയുടെ ഒരു സമുന്നയ സംയോജനം തന്നെയാണ് ഈ ക്ഷേത്രം എന്ന് പറയാം സാർവത്രിക മൂല്യങ്ങളും ഹിന്ദു പൈതൃകത്തിന്റെ അനുഭവവുമൊക്കെ ഇവിടെ വരുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാൻ സാധിക്കും ഇവിടെ എത്തുന്നവർ തീർച്ചയായും ഈ ഒരു സ്ഥലം കാണാതെ മടങ്ങില്ല വൈകുന്നേരങ്ങളിൽ ഇവിടെയുള്ള ഫൗണ്ടൻ നഷ്ടപ്പെടാതെ കാണുന്നതായിരിക്കും നല്ലത്