ചരിത്ര ഉറങ്ങുന്ന ഡൽഹിയുടെ ഏറ്റവും വലിയ ആകർഷണം എന്താണെന്ന് ചോദിച്ചാൽ പകുതിയിലധികം ആളുകളും പറയുന്നത് ഒരുപക്ഷേ കുത്തബ്മിനാർ എന്ന് തന്നെയായിരിക്കും ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇവിടെ നിരവധി വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത് ഏകദേശം പത്തുമണി മുതൽ അഞ്ചു മണി വരെ ഇവിടെ വളരെയധികം തിരക്കായിരിക്കും ഡൽഹിയിൽ എത്തുന്ന ആളുകൾ തീർച്ചയായും സന്ദർശിക്കേണ്ട അത്യാവശ്യമായ ഒരു സ്ഥലം കൂടിയാണ് കുത്തബ്മിനാർ യൂണിഫോയുടെ ലോക പൈതൃക സ്ഥലമായ കുത്തബ്മിനാർ അതിമനോഹരമായ ഒരു വിജയഗോപുരമാണ്
72.5 മീറ്റർ ഉയരമുള്ള കുത്തബ് മിനാർ ഡൽഹിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ സ്മാരകമായാണ് അറിയപ്പെടുന്നത് ഡൽഹിയിലെ അവസാനത്തെ ഹിന്ദു ഭരണാധികാരിയെ പരാജയപ്പെടുത്തിയതിന് ശേഷം ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപകനായ കുതബ് ഉദ് ദിൻ ഐബക് 1192 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത് അദ്ദേഹം ബേസ്മെന്റ് നിർമ്മിക്കുകയാണ് ചെയ്തത് പിന്നീട് അദ്ദേഹത്തിന്റെ മരുമകനും പിൻഗാമിയുമായ ഇൽത്തുമിഷമാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുക്കുന്നത്
ഈയൊരു ഇസ്ലാം പള്ളിയുടെ വാസ്തുവിദ്യയാണ് ഏറ്റവും എടുത്തുപറയേണ്ടത് അതിമനോഹരമായ വാസ്തുവിദ്യ തന്നെയാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യയുടെ ഉദാത്തമായ ഒരു ഉദാഹരണമാണ് ഈ ഒരു പള്ളി ഈ പള്ളിയുടെ മധ്യത്തിലായി മുറ്റവും പടിഞ്ഞാറ് ഒരു വലിയ പ്രാർത്ഥനകളും കാണാൻ സാധിക്കും ഗ്രേണുകൾ കൊണ്ട് നിർമ്മിച്ച കൂറ്റൻ അർക്കേടുകൾ 5 ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട് ഇതിന് വലിയൊരു കമാനവും കാണാം തൂണുകൾക്ക് പൂക്കളുടെ ഡിസൈൻ ആണ് നൽകിയിരിക്കുന്നത് മാത്രമല്ല മതഗ്രന്ഥങ്ങൾ കൊണ്ട് കൊത്തിയെടുത്തതാണ് ഇവയൊക്കെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും കടമെടുത്ത അലങ്കരിച്ച താഴികക്കൂടത്തിന്റെ ആകൃതിയിലുള്ള പ്രവേശന കവാടം ഒരു പ്രത്യേകമായ അനുഭവം തന്നെയാണ് പകരുന്നത്
അതോടൊപ്പം ഇരുമ്പ് സ്തംഭവും ശവകുടീരവും ഒക്കെ അതിമനോഹരമായ ഒരു കാഴ്ചയാണ് ശീതകാലത്തോ വസന്തകാലത്തിന്റെ തുടക്കത്തിലും ശരത് കാലത്തിന്റെ അവസാന സമയത്തോ ആണ് ഡൽഹിയിൽ ചൂട് ആ സമയത്ത് വേണം ഇവിടം സന്ദർശിക്കാൻ വേനൽ കാലം ചുട്ടുപൊള്ളുന്നതാണ് എങ്കിലും ഇവിടേക്കുള്ള കാഴ്ച അതിമനോഹരമായിരിക്കും വിനോദസഞ്ചാരികളെ കാത്ത് ഇവിടെ നിരവധി കടകളും കച്ചവടക്കാരും ഉണ്ട് അതിരാവിലെ ഇവിടം സന്ദർശിക്കുന്നതാണ് ഉത്തമം കാരണം അല്ലാതെയുള്ള സമയങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്കായിരിക്കും ഇവിടെ
ഇവിടം സന്ദർശിക്കുവാൻ വേണ്ടി നിരവധി ആളുകളാണ് ഓരോ ദിവസവും എത്തുന്നത് ഇവിടെയൊക്കെ എത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള പ്രത്യേകമായ ചില പാക്കേജുകളും ചില ടൂറിസ്റ്റ് കമ്പനികൾ നൽകാറുണ്ട് ഇവിടെയുള്ള ഇരുമ്പ് തൂണ് നിർമ്മിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമൻ വിക്രമാദിത്യനാണ് എന്നാണ് പറയുന്നത് 7.21 മീറ്ററാണ് ഇതിന്റെ ഉയരമായി വരുന്നത് ആദം ഖാന്റെ ശവകുടീരമാണ് മറ്റൊരു വലിയ പ്രത്യേകത കുതമിനാറിന്റെ വടക്ക് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്
അതിമനോഹരമായ വാസ്തുവിദ്യ തന്നെയാണ് ഖുതുബനാറിൽ കാണാൻ സാധിക്കുന്നത് 240 അടി ഉയരത്തിലാണ് ഇത് ഉള്ളത് 14.3 മീറ്ററും മുകളിൽ 2.7 മീറ്ററും വ്യാസമുണ്ട് 379 പടികൾ അടങ്ങിയ സർപ്പിള ഗോവേണി സ്മാരകത്തിന്റെ മുകളിലേക്ക് ഒന്നിനെ കൊണ്ടുപോവുകയാണ് ചെയ്യുന്നത് തറനിരപ്പിൽ നിന്ന് നോക്കുമ്പോൾ 65 മീറ്റർ ഉയരത്തിൽ നിന്ന് അല്പം ചരിഞ്ഞു കിടക്കുന്നതായി കാണാം അഞ്ചുനിലകൾ ഉള്ള കെട്ടിടം ചെങ്കല്ല് മാർബിൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്
നവംബർ ഡിസംബർ മാസങ്ങളിൽ ഇവിടെ ഒരു ഫെസ്റ്റിവൽ നടക്കാറുണ്ട് ഈ സമയത്ത് കൂടുതലായും വിനോദസഞ്ചാരികൾ ഇവിടെയൊക്കെ എത്തുന്നത് പതിവാണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും യോജ്യമായ സമയവും അതു തന്നെയാണ് ഡൽഹിയിൽ നിന്നും കുത്തബ്മിനാറിലേക്ക് എത്താൻ വളരെയധികം എളുപ്പമാണ് അവിടെ ഓട്ടോറിക്ഷകളും ക്യാബുകളും ഒക്കെ വിനോദസഞ്ചാരികൾക്കായി കാത്തിരിക്കുന്നു