തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി മുക്ക്, തോട്ടവാരം വാർഡുകളിലും പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ വാർഡുകളിലും കരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്ള, ചാത്തമ്പാറ വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി.
അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വെള്ളനാട് ഗ്രാമപഞ്ചായത്തിലെ പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ഒന്നാം വാർഡ് ഉൾപ്പെടെ എല്ലാ വാർഡിലും, കരകുളം ഗ്രാമപഞ്ചായത്തിലെ തറട്ട, കാച്ചാണി, മുദിശാസ്താംകോട് വാർഡുകളിലും, പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കരകുളം, ആറാംകല്ല് എന്നീ വാർഡുകളിലും, പൂവച്ചൽ ഗ്രാമപഞ്ചാ യത്തിലെ കൊണ്ണിയൂർ വാർഡിലും, പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കാപ്പിക്കാട് വാർഡിലും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡിലും, പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ വാർഡിലും കാരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്ള, ചാത്തമ്പാറ വാർഡിലും പോളിങ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന പള്ളിമുക്ക്, പറക്കുളം വാർഡിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുൻപുള്ള 48 മണി ക്കൂർ സമയത്തേക്ക് സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി.
വോട്ടെണ്ണൽ ദിനമായ ജൂലൈ 31ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെള്ളനാട് നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കച്ചേരി വാർഡിലും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ കച്ചേരി വാർഡിലും, കരവാരം ഗ്രാമപഞ്ചായത്തിലെ പള്ളിമുക്ക് വാർഡിലും, പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ പാലോട് വാർഡിലും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 30 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂലൈ 31 രാവിലെ 10 മുതലാണ് വോ ട്ടെണ്ണൽ നടക്കുന്നത്.