അവോകാഡോ ഒരു പോഷകസമൃദ്ധമായ പഴമാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. അവോകാഡോയില്‍ ധാരാളം പോളിഅണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. അവോകാഡോയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ആവോകാഡോ നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് ആവോകാഡോ.
അവോകാഡോ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം;
ഹൃദയാരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടം
ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ഒലിക് ആസിഡിന്റെ മികച്ച ഉറവിടമാണ് അവോകാഡോ. എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലും എച്ച്ഡിഎല്‍ (നല്ല) കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും അവകാഡോ സഹായിക്കുന്നു.
ഫൈബര്‍ നല്‍കുന്നു
നാരുകളുടെ മികച്ച ഉറവിടമാണ് അവോക്കാഡോ. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗാവസ്ഥകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗാസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിനും അവോകാഡോ സഹായിക്കുന്നു.
അവശ്യ ധാതുക്കളാല്‍ നിറഞ്ഞിരിക്കുന്നു
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുളള പഴമാണ് അവകാഡോ. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദത്തിന്റെ അളവ് നിലനിര്‍ത്തുകയും ഹൈപ്പര്‍ടെന്‍ഷന്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. അവോക്കാഡോകളില്‍ വിറ്റാമിന്‍ കെ, ഇ, സി, വിവിധ ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവ രോഗപ്രതിരോധ പ്രവര്‍ത്തനം, അസ്ഥികളുടെ ആരോഗ്യം, ചര്‍മ്മത്തിന്റെ ആരോഗ്യം, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്നു
കരോട്ടിനോയിഡുകളും (ല്യൂട്ടിന്‍, സിയാക്സാന്തിന്‍ പോലുള്ളവ) ടോക്കോഫെറോളുകളും ഉള്‍പ്പെടെയുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം, കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യം
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യം
ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവോക്കാഡോ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ചര്‍മ്മ സംരക്ഷണം
അവോക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.