Kerala

വടക്കൻ ജില്ലകളിൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട് | It will rain in northern districts; Strong winds are also possible; Yellow alert in 5 districts

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.