തേങ്ങ അരച്ചതും കുരുമുളകും ചേർത്ത സ്വാദിഷ്ടമായ കുരുമുളക് ചിക്കൻ ഗ്രേവി കഴിച്ചിട്ടുണ്ടോ, കിടിലൻ സ്വാദാണ്. മറ്റ് ചിക്കൻ കറികളെ അപേക്ഷിച്ച് പെപ്പർ ചിക്കൻ രുചിയിലും നിറത്തിലും വ്യത്യസ്തമാണ്. നാൻ പൊറോട്ട എന്നിവയ്‌ക്കൊപ്പം ഇഹ് കഴിക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1/2 കിലോ ചിക്കൻ (വലിയ കഷണങ്ങൾ അഭികാമ്യം)
- 2 ടീസ്പൂൺ കുരുമുളക് പൊടി
- 1 ടീസ്പൂൺ. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- 1 സ്പൂൺ വിനീഗർ
- 1 സ്പൂൺ നാരങ്ങയുടെ
- ചെറിയുള്ളി 5 എണ്ണം
- വെളുത്തുള്ളി 3 എണ്ണം
- 1 കപ്പ് തേങ്ങ ചിരകിയത്
- 1 സ്പൂൺ വെണ്ണ
- 1 ടീസ്പൂൺ എണ്ണ
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഷണങ്ങൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/4 എസ് കുരുമുളക് പൊടി, വിനാഗിരി, നാരങ്ങ നീര്, ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. 5-7 മിനിറ്റ് വേവിക്കുക (1 ഗ്ലാസ് വെള്ളത്തിൽ). ചെറിയ ഉള്ളിയും വെളുത്തുള്ളിയും രണ്ടായി അരിഞ്ഞത് മാറ്റി വയ്ക്കുക. തേങ്ങ ചിരകിയത് നന്നായി അരയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കുക. കുരുമുളക് പൊടി ചേർത്ത് 1 മിനിറ്റ് വഴറ്റുക. ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. ലിഡ് മൂടി 2 മിനിറ്റ് വേവിക്കുക. തേങ്ങാ പേസ്റ്റ് ചേർത്ത് 5 മിനിറ്റ് വേവിക്കുക. സേവിക്കുമ്പോൾ വെണ്ണ ചേർക്കുക.