സാന്ത്വനം സീരിയല്‍ അവസാനിച്ചതിന് പിന്നാലെ വന്ന സീരിയലാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രിയം നേടുകയും ചെയ്തു. ചിത്രം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള പഴയ കാല നടി രഞ്ജിനി, യദു കൃഷ്ണൻ, സുജേഷ്, ശ്രീദേവി അനിൽ, സുമി സന്തോഷ്, സജിത ബേട്ടി തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലുമായി ബന്ധപ്പെട്ട് ചില വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തങ്ങളിൽ ആരാണ് സീനിയർ എന്നതിനെ ചൊല്ലിയാണ് രഞ്ജിനിയും സജിതയും തമ്മില്‍ പോര്.നടിമാർ തമ്മിലുള്ള ഈഗോയാണ് വഴക്കിന് കാരണമെന്നും. സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപോർട്ടുകൾ വന്നിരുന്നു. ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തിയത്രെ. ഒപ്പമുണ്ടായിരുന്നവർ പിടിച്ച് മാറ്റാൻ നോക്കിയിരുന്നുവെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നുവെന്നുമെല്ലാം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.ഇപ്പോഴിതാ സത്യത്തിൽ എന്താണ് നടന്നതെന്ന് വ്യക്തമാക്കി വഴക്കുണ്ടാക്കിയെന്ന് പറയപ്പെടുന്ന നടിമാർ തന്നെ എത്തിയിരിക്കുകയാണ്.
ഇവിടെ ആർക്കാണിപ്പോൾ തലപൊട്ടിയത്. എനിക്കാണോ സജിത ബേട്ടിക്കാണോ?. രണ്ടുപേർക്കും അല്ല… രണ്ടുപേരുടെയും തല നന്നായി തന്നെ ഇരിക്കുന്നല്ലോ. എന്തൊക്കെ ന്യൂസാണ് വരുന്നതെന്ന് അറിയില്ല. പക്ഷെ ഇവിടെ ആർക്കും തലപൊട്ടിയിട്ടില്ല. നല്ല രീതിയിലാണ് പോകുന്നത്.
എല്ലാവരും ഹാപ്പിയാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് തന്നെ അറിയില്ല. ഇങ്ങനെ പുറത്ത് ചിലതൊക്കെ വൈറലാകുന്നുണ്ടെന്ന് നമ്മൾ ഇപ്പോഴാണ് അറിയുന്നത്. സീരിയൽ കാണുന്നവരും പ്രേക്ഷകരുമെല്ലാം അറിയാൻ പറയുകയാണ് ഇന്നലെ വന്ന ന്യൂസ് ഫേക്കാണ്. എന്തായാലും അങ്ങനൊരു ന്യൂസ് വന്നത് നന്നായി. കാരണം ചന്ദ്രകാന്തം സീരിയലിന്റെ റേറ്റിങ് കൂടി. അത് വളരെ നന്നായി. തുടർന്നും ഇങ്ങനെയൊക്കെ ചെയ്ത് റേറ്റിങ് കൂട്ടാൻ സഹായിക്കുക. പ്രചരിക്കുന്നതെല്ലാം ഫേക്ക് ന്യൂസാണെന്നും അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും സജിത ബേട്ടിയുമ രഞ്ജിനിയും പറഞ്ഞു. സജിതാ ബേട്ടിയുടെ യുട്യൂബ് ചാനലായ എസ്സ വേൾഡിൽ പങ്കിട്ട വീഡിയോയിലാണ് ഇരുവരും സത്യം വെളിപ്പെടുത്തിയത്.
Content highlight : The truth about the fight between Ranjini and Sajitha during the shoot