കേരളത്തിലെ ഉച്ചഭക്ഷണ മെനുവിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫിഷ് ഫ്രൈ. മീനിൽ തന്നെ എല്ലാവർക്കും പ്രിയപ്പെട്ടത് മത്തിയാണ്. ഇത് വളരെ പോഷകഗുണമുള്ളതും ഫാറ്റി ആസിഡുകളാൽ സമ്പന്നവുമാണ്. മത്തി പല വിധത്തിൽ പാകം ചെയ്യാം. ഇത് ഒരു വെറൈറ്റി ഫിഷ് ഫ്രൈ ആയാലോ? നല്ല കുരുമുളക് ഒക്കെ ചേർത്ത് കിടിലൻ സ്വാദിൽ ഒരു മതി ഫ്രൈ.
ആവശ്യമായ ചേരുവകൾ
- 10 വൃത്തിയാക്കിയ മത്തി
- 1 സ്പൂൺ മുളക് പൊടി
- 1 1 1/2 സ്പൂൺ കുരുമുളക് പൊടി
- 1/4 സ്പൂൺ മഞ്ഞൾപ്പൊടി
- ഒരു നാരങ്ങയുടെ 1/2
- ഉപ്പ് ആവശ്യത്തിന്
- വറുക്കാൻ എണ്ണ
തയ്യാറാക്കുന്ന വിധം
മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ നന്നായി പേസ്റ്റ് ആക്കുക. ഓരോ മീൻ കഷ്ണങ്ങളും ഈ മസാല ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. മീൻ ഇടത്തരം തീയിൽ വറുത്തെടുക്കുക. 2-3 മിനിറ്റിനു ശേഷം മത്സ്യം മറിച്ചിടുക. മീൻ വെന്തു കഴിഞ്ഞാൽ പാത്രത്തിൽ നിന്ന് എടുത്ത് ചൂടോടെ വിളമ്പുക.