ഗാസയിലെ മരണത്തിന്റെ വ്യാപ്തിയും പാവപ്പെട്ട മനുഷ്യരുടെ ദുരിതങ്ങളെ സംബന്ധിച്ചുമുള്ള ആശങ്ക ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കമലാ ഹാരിസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചുമായിരുന്നു ചര്‍ച്ച. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയതിനു ശേഷം ആദ്യമായാണ് കമല വിദേശ നയത്തില്‍ പരസ്യമായി നിലപാട് എടുക്കുന്നത്. നിലവില്‍ ബന്ദികളുടെ കുടുംബങ്ങളുമായി ഒന്നിലധികം തവണ ഞാന്‍ സംസാരിച്ചിട്ടുണ്ട്.
അവര്‍ തനിച്ചല്ലെന്നും ഞാന്‍ അവരോടൊപ്പം നില്‍ക്കുമെന്നും ഓരോ തവണയും അവരോട് പറഞ്ഞിട്ടുണ്ട്. ബന്ദികളെ വീട്ടിേേലാക്കു കൊണ്ടുവരാന്‍ ഞാനും ബൈഡനും ശ്രമിക്കുമെന്നും അവര്‍ക്ക് വാക്കു കൊടുത്തിട്ടുണ്ട്. കൂടാതെ, നിരപരാധികളുടെ മരണം ഉള്‍പ്പെടെ ഗാസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വ്യാപ്തിയെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയോട് സംസാരിച്ചു. ഭക്ഷ്യ അരക്ഷിതാവസ്ഥ ഉള്‍പ്പെടെ അവിടുത്തെ ഭയാനകമായ മാനുഷിക സ,ാഹചര്യങ്ങളെ കുറിച്ചും ഗൗരവമായി ചര്‍ച്ച ചെയ്തിച്ചുണ്ടെന്നും കമല ഹാരിസ് പറഞ്ഞു. ഗാസയില്‍ നടക്കുന്ന ദുരന്തത്തിന് മുമ്പില്‍ നിശബ്ദരായിരിക്കാനാവില്ലെന്നും കമല വ്യക്തമാക്കി. തീവ്രവാദം അക്രമം യഹൂദ വിരുദ്ധത ഇസ്ലാമോഫോബിയ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം എന്നിവയെ അപലപിക്കാന്‍ കമല ഹാരിസ് എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമലാ ഹാരിസുമായും ചര്‍ച്ചനടത്തി. ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുക. ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യുഎസ് മുന്നോട്ടുവെച്ചത്. അതേസമയം വെടിനിര്‍ത്തലിനുള്ള ആവശ്യത്തെ നെതന്യാഹു എതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
CONTENT HIGHLIGHTS;We need a cease-fire agreement in Gaza: Kamala Haris to Netanyahu