കൊച്ചി: എസ്തെറ്റിക്സ് ഡെന്റിസ്ട്രി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ രണ്ടാമത് ദേശീയ സമ്മേളനം ചെന്നൈ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസ് വേദിയിൽ നടന്നു. ഡെന്റൽ കൗ ൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് ദിബ്യേന്ദു മജുംദാർ, ഉത്‌ഘാടനം ചെയ്തു. സിമാറ്റ്സ് ചാൻസലർ ഡോ എൻ എം വീരയ്യൻ പ്രൊ ചാൻസലർ ഡോ ദീപക് നല്ലസ്വമി വീരയ്യൻ, എ.ഡി.എ.ഐ പ്രസിഡൻ്റ് ഡോ. മിത്ര ഹെഡ്‌ഗെ, എ.ഡി.എ.ഐ. സെക്രട്ടറി ഡോ.ആർ.എസ്. മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.
രാജ്യത്തുടനീളമുള്ള 530 പേരാണ് കോൺഫറൻസിൽ പങ്കെടുത്തത് . പങ്കെടുത്ത 307 ഓളം വിദ്യാർത്ഥികൾക്ക് പത്ത് പ്രീ-കോൺഫറൻസ് കോഴ്‌സുകൾ സൗജന്യമായി നൽകും. ദന്തചികിത്സയിലെ പ്രമുഖ വിദഗ്ധരുമായി രണ്ടു ദിവസം നടന്ന പരിപാടിയിൽ 174-ലധികം ശാസ്ത്രീയ പഠനങ്ങൾ അവതരിപ്പിച്ചു
















