അൽ കോബാർ: സൗദിപ്രവാസികളുടെ യാത്രസൗകര്യം വർദ്ധിപ്പിയ്ക്കാനായി, സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക്, കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടാൻ വേണ്ടി, കേന്ദ്രസർക്കാർ വിമാനകമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കോബാർ അക്രബിയ യുണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോബാർ അക്രബിയയിൽ പ്രകാശ് മോന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.
നവയുഗം കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് സജീഷ് പട്ടാഴി ആശംസപ്രസംഗം നടത്തി.
യൂണിറ്റ് സമ്മേളനത്തിന് കെ കൃഷ്ണൻ സ്വാഗതവും, ഷഫീഖ് ഖാസിം നന്ദിയും പറഞ്ഞു.
നവയുഗം അക്രബിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഹിദായത്തുള്ള (രക്ഷാധികാരി), പ്രകാശ് മോൻ (പ്രസിഡന്റ്), കൃഷ്ണൻ പേരാമ്പ്ര (വൈസ് പ്രസിഡന്റ്), സന്തോഷ് ചാങ്ങോലിക്കൽ (സെക്രട്ടറി), ഷഫീഖ് ഖാസിം (ജോയിന്റ് സെക്രട്ടറി), വിഷ്ണു രാമനാട്ടുകര (ട്രെഷറർ) എന്നിവരെയും, സജീഷ്, അജോ ബാബു, മെബിൻ, ഷാജി അലക്‌സാണ്ടർ, അശോക് കുമാർ എന്നിവർ കൂടി ഉൾപ്പെടുന്ന യൂണിറ്റ് എക്സിക്യൂട്ടീവിനേയും സമ്മേളനം തെരെഞ്ഞെടുത്തു.
Content highlight : Pressure on central government to increase number of low-cost flights to Saudi Arabia