World

‘ഡിവോഴ്‌സ് മുബാറക്ക്’; ഡിവോഴ്‌സ് പാര്‍ട്ടി നടത്തി വൈറലായി യുവതി-Pakistani woman celebrate divorce with a party

നിരവധി പാര്‍ട്ടികള്‍ നമ്മള്‍ സ്ഥിരം കാണാറുണ്ട്, അല്ലെങ്കില്‍ നമ്മള്‍ വീടുകളില്‍ നടത്താറുണ്ട്. അതൊരുപക്ഷേ ബര്‍ത്ത് ഡേ പാര്‍ട്ടി ആകാം വിവാഹ പാര്‍ട്ടിയാകാം വെഡിങ് റിസപ്ഷന്‍ ആകാം… എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പാര്‍ട്ടിയാണ് പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്നത്. ‘ഡിവോഴ്‌സ് പാര്‍ട്ടി’. ഡിവോഴ്‌സ് ലഭിച്ച യുവതിയാണ് പാര്‍ട്ടി നടത്തിയത്.

സംഭവം അങ്ങനെ ഇങ്ങനെയൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ വൈറലായിരുന്നു സോഷ്യല്‍ മീഡിയയില്‍. നിമിഷനേരം കൊണ്ടാണ് ഇതിന് നിരവധി കമന്റുകളും ഷെയറുകളും വന്നത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ യുവതിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും അതേസമയം ഒരുകൂട്ടം ആളുകള്‍ യുവതിയുടെ ആഘോഷത്തെ വിമര്‍ശിക്കുകയും ചെയ്തു മുന്നോട്ടുവന്നു.

അനേകം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ ഇന്നത്തെ കാലത്ത് മിക്കവരും ഡിവോഴ്‌സിനായി പെറ്റീഷന്‍ നല്‍കാറുമുണ്ട്. ഡിവോഴ്‌സ് അനുവദിച്ചു കിട്ടുമ്പോള്‍, അത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും തന്നെയാണ്. എന്നാല്‍ അത് ബലൂണുകളും അലങ്കാരങ്ങളും ഉപയോഗിച്ചു ഒരു പാര്‍ട്ടി നടത്തി ആഘോഷിക്കുന്നതിനെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുന്നത്.

ആവേശത്തോടെ യുവതി വീഡിയോയില്‍ നൃത്തം ചെയ്യുന്നത് കാണാം. മാഷപ്പ് ഗാനത്തിന് നൃത്തം ചെയ്യുന്ന യുവതി പര്‍പ്പിള്‍ കളര്‍ ലഹങ്കയാണ് ധരിച്ചിരുന്നത്. നൃത്തം ചെയ്യുന്നതിന് പിറകിലായി ഡിവോഴ്‌സ് മുബാറക് എന്ന് ബലൂണുകള്‍ കൊണ്ട് എഴുതിയിരിക്കുന്നതായും കാണാം. യുവതിയുടെ ഡാന്‍സിന് നിരവധി കൈയ്യടികളും ഉണ്ടായിരുന്നു. സദസ്സില്‍ ഉണ്ടായിരുന്നവര്‍ യുവതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കൈയ്യടിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന ശബ്ദങ്ങളും വീഡിയോയില്‍ കേള്‍ക്കാം.