‘മാളികപ്പുറം’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസുകളെ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. അതിനു പിന്നാലെ താരത്തെ തേടി നിരവധി കഥാപാത്രങ്ങൾ ആണ് എത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയാണ് താരം. അഭിമുഖങ്ങളിൽ ക്യൂട്ട്നെസ് വാരി വിതറാതെ എപ്പോഴും ചോദ്യങ്ങൾക്ക് അനുസരിച്ച് കൃത്യവും വ്യക്തവുമായ മറുപടി നൽകാറുണ്ട് ദേവനന്ദ. അതുകൊണ്ട് തന്നെയാണ് ഗു സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലെ കുട്ടിത്താരത്തിന്റെ ചില മറുപടികളെ സോഷ്യൽമീഡിയയിലെ ഒരു വിഭാഗം വിമർശിച്ചത്.
എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കൈയ്യടക്കത്തോടെയാണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാറുള്ളത്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ദേവനന്ദ മൈ സാന്റ, മിന്നല്‍ മുരളി, ഹെവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു നടി ദേവനന്ദയുടെ പിറന്നാള്‍. ജന്മദിനത്തില്‍ ഒരു ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ദേവനന്ദ.
ഇന്നോവ ഹൈക്രോസ് ഹൈബ്രഡാണ് വാങ്ങിയിരിക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നോവ ഹൈക്രോസ് ഹൈബ്രഡിന്റെ ഫോട്ടോകള്‍ താരം പുറത്തുവിട്ടിട്ടുണ്ട്. 30.98 ലക്ഷം രൂപയാണ് താരം വാങ്ങിയതിന്റെ പുതിയതിന് എക്സ് ഷോറൂം വില.
എംപിവിയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന ഡീസൽ യൂണിറ്റിനു പകരം പെട്രോൾ, പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളുമായിട്ടാണ് വാഹനം വരുന്നത്. വിപണിയിൽ എത്തിയതു മുതൽ വമ്പൻ പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നതും. 2.0 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ മോഡലിൽ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.
152 bhp മാക്സ് പവറും 187 Nm പീക്ക് ടോർക്കും ഈ എൻജിൻ പുറപ്പെടുവിക്കുന്നുണ്ട്. അതോടൊപ്പം ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 bhp യിലേക്ക് കരുത്ത് ഉയരുന്നു. കൂടാതെ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജും എംപിവി നൽകും. ഇത്രയും വലിയ വാഹനത്തിന് ഈ മൈലേജ് എന്നത് വളരെ ആകർഷകമായ ഒന്നു തന്നെയാണ്.
പുത്തൻ ഹൈക്രോസിന്റെ ഒരു വിജയ ഘടകം എന്നതും ഈ ഉയർന്ന മൈലേജ് തന്നെ ആയിരിക്കാം. സ്ടോംഗ് ഹൈബ്രിഡ് സിസ്റ്റം കൂടാതെ വരുന്ന പെട്രോൾ മോഡലിൽ 1987 സിസി എൻജിനാണ് പെട്രോൾ കരുത്തു പകരുന്നത്, 174 bhp മാക്സ് പവറും 197 Nm ടോർക്കുമുണ്ട് ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. CVT ഓട്ടമാറ്റിക്ക് ഗിയർബോക്സിനൊപ്പം മാത്രമേ രണ്ട് എൻജിനുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.
content highlight: details-of-toyota-innova-hycross