India

കൊച്ചുകുട്ടിയെ മടിയില്‍ ഇരുത്തി ഡ്രൈവിങ്; യുവാവിനെതിരെ രൂക്ഷ വിമര്‍ശനം, വീഡിയോ വൈറല്‍- Man driving with his daughter

വാഹനങ്ങളില്‍ സാഹസിക യാത്ര നടത്തുന്ന യാത്രക്കാരുടെ വീഡിയോകള്‍ അടുത്തിടയായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആകാറുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും പോലീസും എംവിഡിയും പിഴ ചുമത്താറുമുണ്ട്. ഇതിനുപുറമെ കുട്ടികളും ഒത്തുള്ള റാഷ് ഡ്രൈവിങ്ങും ഇപ്പോള്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍. പലരും റീല്‍സിന് വേണ്ടി കുട്ടികളെ മടിയില്‍ ഇരുത്തിയും കുട്ടികളെ കയ്യില്‍ എടുത്തുമൊക്കെ വണ്ടിയോടിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരു യുവാവ് തന്റെ മടിയില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ ഇരുത്തി കാര്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി പോയിക്കൊണ്ടിരിക്കുന്നത്. കുട്ടി യുവാവിന്റെ മടിയില്‍ ഇരുന്നുകൊണ്ട് നെഞ്ചത്ത് ചാരി കിടന്നുറങ്ങുന്നതായും വീഡിയോയില്‍ കാണാം. അതിനുശേഷം കുറച്ചു സമയം കഴിയുമ്പോള്‍ കുട്ടിയും യുവാവും തമ്മില്‍ സംസാരിക്കുന്നതും ഇയാള്‍ കുട്ടിയെ കളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ ഈ വീഡിയോ നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 30 സെക്കന്‍ഡ് ദൈര്‍ഘ്യം ഉള്ള ഒരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഉത്തരവാദിത്വം ഇല്ലായ്മ എന്നാണ് ഏവരും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ പുറത്തായതോടെ നിരവധി പേരാണ് യുവാവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കുട്ടികളെ മടിയില്‍ ഇരുത്തി ഇങ്ങനെ യാത്ര ചെയ്യരുതെന്നും മറ്റുമുള്ള കമന്റുകളാണ് കമന്റ് ബോക്‌സുകള്‍ നിറയെ. ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം’ എന്നാണ് ഒരാളുടെ കമന്റ്. ‘കുട്ടിയെ ഒരിക്കലും ഇങ്ങനെ ഇരുത്തി ഡ്രൈവ് ചെയ്യരുത്, ചെറിയൊരു ബ്രേക്ക് ഇട്ടാല്‍ തന്നെ കുട്ടിക്ക് ഗുരുതരമായ പരിക്കേല്‍ക്കും’ എന്നും മറ്റൊരാള്‍ കമന്റ് ഇട്ടിരിക്കുന്നു.

‘കുട്ടിയുടെ പിതാവിന്റെ മടിയിലാണ് മകള്‍ ഇരിക്കുന്നതെങ്കില്‍, പിതാവും കുട്ടിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ഈ വിവരം വളരെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഉത്തരവാദിത്വമില്ലായ്മ’ എന്നാണ് പലരും ഇതിനെ വിമര്‍ശിച്ചിരിക്കുന്നത്. ‘ഡ്രൈവര്‍ കുട്ടിയുമായി സംസാരിക്കുന്ന വേളയില്‍ റോഡില്‍ ഉള്ള മറ്റ് യാത്രക്കാര്‍ക്കും ഇത് അപകടം സൃഷ്ടിച്ചേക്കാം’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.