Movie Reviews

തമിഴകത്തെ ഞെട്ടിച്ച് ധനുഷിന്റെ ‘രായന്‍’; ആക്ഷന്‍-ത്രില്ലര്‍ ചിത്രം

ദേശീയ അവാര്‍ഡ് നേടിയ നടനാണ് ധനുഷ്. തന്റെ അഭിനയത്തിന് എപ്പോഴും പ്രശംസ ലഭിച്ചിട്ടുളള നടന്‍ കൂടിയാണ് അദ്ദേഹം. 2017-ല്‍ തമിഴ് താരം ധനുഷ് ‘പാ പാണ്ടി’ എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ ‘രായന്‍’ പുറത്ത് വന്നിരിക്കുകയാണ്. രായന്‍ ന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ധനുഷ് ആണ്.

മാണിക്കം (കാളിദാസ് ജയറാം), മുത്തു (സുന്ദീപ് കിഷന്‍) – സഹോദരി ദുര്‍ഗ (ദുഷാര വിജയന്‍) എന്നീ സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിലെ മൂത്തയാളാണ് കാതവരായന്‍ അല്ലെങ്കില്‍ രായന്‍ (ധനുഷ്). തമിഴ്നാട്ടിലെ ഒരു ചെറിയ പട്ടണത്തിലാണ് അവര്‍ താമസിക്കുന്നത്. രണ്ട് ഗുണ്ടാസംഘങ്ങള്‍ക്കും കഥയില്‍ പ്രത്യേക സാഥാനമുണ്ട്. ശേഖര് (എസ്ജെ സൂര്യ), ശരവണന്‍ എന്നിവരാണ് സംഘത്തെ ഭരിക്കുന്നത്.

എന്നാല്‍ പട്ടണത്തില്‍ വരുന്ന പുതിയ പോലീസ് കമ്മീഷണര്‍ (പ്രകാശ് രാജ്) സംഘങ്ങള്‍ തമ്മിലുള്ള ദുരൂഹമായ സംഭവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തീരുമാനിക്കുന്നു. ഇവിടെയാണ് ആദ്യ പകുതി ശരിക്കും തുടങ്ങുന്നത്. കോളേജില്‍ പോകുന്ന മാണിക്കം, ലോഫര്‍ മുത്തു, ഒരു ചെറിയ ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ നടത്തുന്ന രായണ്‍, ദുര്‍ഗ എന്നിവര്‍ സന്തോഷത്തേടെ ജീവിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ ജീവിതത്തില്‍ വലിയ കോളിളക്കങ്ങള്‍ സംഭവിക്കുന്നു. എങ്ങനെയാണ്, എന്തിനാണ് രായന്‍ ഈ കൂട്ടയുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത്? പിന്നീട് സംഭവിക്കുന്നത് കഥയുടെ ബാക്കി ഭാഗത്തിന്റെ സൂചനയാണ്.

ഒരു ഗുണ്ടാ പ്രതികാര കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്ടാം പകുതി ആദ്യത്തേതിനേക്കാള്‍ മികച്ച തിരക്കഥയായിരുന്നുവെന്ന് പറയേണ്ടിവരും. ചിത്രത്തിന്റെ പ്രമേയം പുതുമയുള്ളതല്ല, എന്നാല്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ധനുഷ് അതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നത് വ്യത്യസ്തവും വളരെ ആകര്‍ഷകവുമാണ്. പ്രത്യേകിച്ച് പ്ലോട്ട് ട്വിസ്റ്റുകള്‍ ധാരാളം ഉള്ള രണ്ടാം പകുതിയില്‍. അഭിനേതാക്കളായ കാളിദാസ്, സന്ദീപ്, ദുഷാര എന്നിവര്‍ക്ക് മികച്ച വേഷമാണ് ധനുഷ് നല്‍കിയത്. മൂന്ന് കഥാപാത്രങ്ങളും ഇതിവൃത്തത്തിന് അവിഭാജ്യ ഘടകമാണ്. കൂടാതെ അഭിനയ വൈദഗ്ധ്യത്തിന്റെ വ്യത്യസ്ത വശങ്ങള്‍ കാണിക്കാനും അവര്‍ക്ക് ചിത്രത്തിലൂടെ കഴിഞ്ഞു.

ആദ്യപകുതിയിലെ ചില പതിവ് എഴുത്ത് ശൈലി മാത്രമാണ് ചെറിയ പിഴവായി മാറിയത്. സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം ഇടയ്ക്കിടെ നര്‍മ്മ മുഹൂര്‍ത്തങ്ങളും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയതുമില്ല. അവസാനം പ്രതീക്ഷിച്ചത്ര മൂര്‍ച്ചയുള്ളതായിരുന്നില്ലെങ്കിലും ധനുഷ് ചെയ്തത് രായന്‍ന്റെ തുടര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്നതാണ്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ്ജെ സൂര്യ ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം ഈ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ എന്ന നിലയിലും ധനുഷ് മികവ് തെളിയിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.

നന്നായി ചിട്ടപ്പെടുത്തുകയും ചിത്രീകരിക്കുകയും ചെയ്ത ചില മികച്ച ആക്ഷന്‍/ഫൈറ്റ് ബ്ലോക്കുകള്‍ സിനിമയിലുണ്ട്. ഇതില്‍ ഹാന്‍ഡ്ഹെല്‍ഡ് ക്യാമറയുടെ ഉപയോഗം എടുത്ത് പറയേണ്ടതാണ്. ഇന്റര്‍വെല്‍ ആക്ഷന്‍ സീക്വന്‍സും ഹോസ്പിറ്റല്‍ സീനും ക്ലൈമാക്‌സും സിനിമയിലെ ശ്രദ്ധേയമായ ചില രംഗങ്ങളാണ്. എ ആര്‍ റഹ്‌മാനാണ് രായണിന്റെ സംഗീതവും ബിജിഎമ്മും സ്‌കോറും ചെയ്തിരിക്കുന്നത്. കൂടാതെ അദ്ദേഹം മികച്ച പശ്ചാത്തല സ്‌കോറും നല്‍കിയിട്ടുണ്ട് ചിത്രത്തിന്. അത് സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ആക്ഷന്‍ സീക്വന്‍സുകള്‍. ഡിഒപി ഓം പ്രകാശിന്റെയും എഡിറ്റര്‍ പ്രസന്ന ജികെയുടെയും പ്രവര്‍ത്തനങ്ങളെ ഇവിടെ പരാമര്‍ശിക്കേണ്ടതാണ്. ധനുഷിന്റെ രായന്‍ തികച്ചും ഒരു പഞ്ച് പാക്ക് ആണ്. ചിത്രന്റെ ആകര്‍ഷകമായ പ്രകടനങ്ങളും അപ്രതീക്ഷിത കഥാ ട്വിസ്റ്റുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ധനുഷിന്റെ കരിയറിലെ അമ്പതാം ചിത്രമാണിത്.