ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം തിരുവനന്തപുരത്ത്. വമ്പന്‍ മുതല്‍ മുടക്കില്‍ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കരയില്‍ കടല്‍ ഒരുക്കിയിരിക്കുന്നത്. മറൈന്‍ മിറാക്കിള്‍ അണ്ടര്‍ വാട്ടര്‍ അക്വാ ടണല്‍ എന്നു പേരിട്ടിരിക്കുന്ന ഈ കൗതുകക്കാഴ്ച ലുലു മാളിനു ചേര്‍ന്നുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയിലാണ് നടക്കുക. ആഗസ്റ്റ് 23 ന് രാഷ്ട്രീയ കലാ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പരിപാടികള്‍ ആരംഭിക്കും.
ആഴക്കടലിന്റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൊമ്പന്മാര്‍ മുതല്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണമത്സ്യങ്ങള്‍ വരെ പ്രദര്‍ശനത്തിന് എത്തുന്നു. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാണ്. മറൈന്‍ മിറാക്കിള്‍സ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം നഗരത്തിന് വ്യത്യസ്തമായ വിസ്മയ കാഴ്ച തന്നെയാകും.
ആഴക്കടലിലെ ലോകാത്ഭുതമായ നീലത്തിമിംഗലം തുറന്ന വായുമായി നിങ്ങളെ വിഴുങ്ങാന്‍ വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയില്‍ പ്രവേശന കവാടത്തില്‍ ഉണ്ടാകും. അണ്ടര്‍ വാട്ടര്‍ ടണലിലേക്ക് പ്രവേശിച്ചാല്‍ കടലിന് അടിയിലൂടെയുള്ള നടത്തം നവ്യാനുഭവമായി മാറും. വലിയ മുതല്‍ മുടക്കില്‍ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കരയില്‍ കടല്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം
അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള അപൂര്‍വ പ്രദര്‍ശനവും മേളയിലുണ്ട്. വ്യത്യസ്തങ്ങളായ സെല്‍ഫി പോയിന്റുകള്‍ ഈ പരിപാടിയുടെ പ്രത്യേകതയാണ്.
ഇതോടൊപ്പം ഓണം എക്‌സ്‌പോയുമുണ്ട്
ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ ഓഫര്‍ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫര്‍ണിച്ചറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്‍ട്ടും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 10 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയുമാണ് പ്രവേശനം. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നല്‍കുന്നു. വിപുലമായ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യങ്ങളിലൂടെയും നടത്തുന്ന ഈ കാര്‍ണിവല്‍ തിരുവനന്തപുരം, കൊല്ലം കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്. A2Z എന്റര്‍ടെയ്ന്‍സ്‌മെന്റ്‌സ് ഒരുക്കുന്ന ഈ പരിപാടിയുടെ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9847010666,7907031463