കൊല്ലം: കൊല്ലത്ത് പരവൂരിൽ കിടപ്പുരോഗിയായ അച്ഛനെ മകന് അടിച്ചുകൊന്നു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശശിയാണ് മരിച്ചത്.
സംഭവത്തില്‍ മകൻ ശരത്തിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ ശരത്ത്, ശശിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മര്‍ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലര്‍ച്ചെയോടെ ശശി മരിച്ചു.