കൊച്ചി: കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. കൊച്ചി – ബംഗളൂരു റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ 31 സർവീസ് തുടങ്ങും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി പത്തോടെ ബംഗളൂരുവിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകൾ.
സംസ്ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. അതേസമയം ഈ ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
ഓണത്തിന് മുമ്പ് കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. നിലവില്‍ കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ഹിറ്റാണ്. തിരുവനന്തപുരം – കാസര്‍കോട്, മംഗളൂരു – തിരുവനന്തപുരം റൂട്ടുകളിലാണ് രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. എറണാകുളം – ബംഗളൂരു സര്‍വീസ് പ്രായോഗികമാണെന്ന് റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതിനിടെ, വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു.16605- 16606 മംഗലാപുരം -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649- 16650 മംഗലാപുരം- കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629- 16630 മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075- 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. പിഎസ്സി പരീക്ഷ ഉദ്യോഗാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.